കൊച്ചി: കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിന് വഴിയൊരുക്കി മദ്യനയത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം. ത്രീ സ്റ്റാര്‍ പദവി പുതിയതായി ഹോട്ടലിന് ലഭിച്ചാലും ബാര്‍ ലൈസന്‍സ് ലഭിക്കുന്ന സാഹചര്യമാണ് പുതിയ മദ്യനയത്തിലുള്ളത്. ഇതുസംബന്ധിച്ച് എക്സൈസ് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
സംസ്ഥാനത്ത് ത്രീ സ്റ്റാറും അതിന് മുകളില്‍ പദവിയുള്ളതുമായ എല്ലാ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കും. നിലവില്‍ ടൂ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ ത്രീ സ്റ്റാറിലേക്ക് ഉയര്‍ത്തിയാലും ലൈസന്‍സ് ലഭിക്കും. വിദേശമദ്യ ചട്ടം അനുസരിച്ച് നല്കുന്ന ബിയര്‍, വൈന്‍ പാര്‍ലര്‍ തുടങ്ങിയ അനുമതികള്‍ യോഗ്യതയുള്ള ഹോട്ടലുകള്‍ക്ക് തുടര്‍ന്നും നല്‍കുന്നതാണ്.
എഫ്എല്‍ 3, എഫ്എല്‍ 11 ലൈസന്‍സുകളുള്ള റെസ്റ്റോറന്റുകളില്‍ ആവശ്യമുള്ള അവസരങ്ങളില്‍ പ്രത്യേക ഫീസ് ഈടാക്കി ഹാളുകളില്‍ മദ്യം വിളമ്പുന്നതിനുള്ള അനുവാദം നല്‍കുന്നതാണ്. കോണ്‍ഫറന്‍സുകള്‍, ടൂറിസം എന്നിവ ലക്ഷ്യമിട്ടാണ് ഈ നടപടി.
മറ്റ് നിര്‍ദേശങ്ങള്‍
രാവിലെ 11 മുതല്‍ രാത്രി 11 വരെ ബാറുകളുടെ പ്രവര്‍ത്തന സമയം.
മദ്യ ഉപയോഗത്തിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്
ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷം രൂപയില്‍ നിന്ന് 28 ലക്ഷമാക്കി.
ബിവറേജസ് വില്പനശാലയുടെ ഫീസ് മൂന്ന് ലക്ഷം രൂപയില്‍ നിന്ന് നാലു ലക്ഷമാക്കി.
ക്ലബ് ലൈസന്‍സ് ഫീസ് 15 ലക്ഷമായി തുടരും
സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍
ലഹരി വര്‍ജ്ജന മിഷന്, വിമുക്തി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും
മാതൃകാ ലഹരി വര്‍ജ്ജന കേന്ദ്രങ്ങള്‍ ആരംഭിക്കും