കോഴിക്കോട്: മുടി നീട്ടി വളര്‍ത്തിയവരെ കണ്ടാല്‍ പിടിച്ചുനിര്‍ത്തി മുടി വെട്ടാന്‍ പോലീസ് പറയേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുടി വളര്‍ത്തുന്നത് വ്യക്തി സ്വാതന്ത്രമാമെന്നും അതിനിടെ സദാചാര പോലീസിങ്ങ് വേണ്ടന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പോലീസ് ഓഫീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂര്‍ പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ട വിനായകനെന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് വിമര്‍ശനമേറ്റു വാങ്ങുമ്പോഴാണ് ഡിജിപി നിലപാട് വ്യക്തമാക്കിയത്. വിനായകനോടും മുടി മുറിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിനായകന്‍ മുടി മുറിച്ചത്. ഇതിനു പിന്നാലെയാണ് വിനായകന്റെ മരണവും.
