തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടി അസ്വാഭാവികമായി കാണേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്. ആര്‍എസ്എസ് കാര്യവാഹക് എടക്കോട് രാജേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തി ഗവര്‍ണര്‍ പി സദാശിവം വിശദീകരണം തേടിയിരുന്നു.
ഈ നടപടി വിവാദമാക്കേണ്ടെന്നാണ് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.മറ്റ് തരത്തില്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്ന പൊതുവികാരമാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന പൊതുവികാരമാണ് സെക്രട്ടേറിയറ്റിലെ ചര്‍ച്ചയില്‍ ഉയര്‍ന്നത്.
നേരത്തെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ സംഭവത്തില്‍ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
