പീഡനത്തിലൂടെ ഗര്‍ഭിണിയായ യുവതിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:  പീഡനത്തിലൂടെ ഗര്‍ഭിണിയായ അനാഥയായ യുവതിക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി. യുവതി 26 ആഴ്ച ഗര്‍ഭിണിയാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം അബോര്‍ഷന്‍ അനുവദിക്കാനാകില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്. 17 ആഴ്ച ഗര്‍ഭിണിയായപ്പോള്‍ യുവതി അബോര്‍ഷനായി പാറ്റ്‌ന മെഡിക്കല്‍ കോളേജിനെ സമീപിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. 35 വയസുള്ള യുവതി എച്ച് ഐ വി ബാധിതയാണ്.

Leave a Reply

Your email address will not be published. Required fields are marked *