പത്തനംതിട്ട: വഞ്ചിപ്പാട്ട് ആസ്വാദകര്‍ക്ക് കലാവിരുന്ന് ഒരുക്കിക്കൊണ്ട് അറന്‍മുള പാര്‍ത്ഥസാരഥീ ക്ഷേത്ര കോംപൗണ്ടില്‍ നടന്നു വന്ന വഞ്ചിപ്പാട്ട് സോപാനം സമാപിച്ചു. വഞ്ചിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മേലുകര കരക്കാര്‍ക്ക് 5 1 പവനില്‍ തീര്‍ത്ത സൂവര്‍ണ്ണ എവര്‍ റോളിംഗ് ട്രോഫിയു ക്യാഷ് അവാര്‍ഡും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു.
ആറന്‍മുളയുടെ തനത് ശൈലിയിലുള്ള വഞ്ചിപ്പാട്ടിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പള്ളിയോട സേവാ സംഘവുമായി ചേര്‍ന്നാണ് അറന്‍മുള ക്ഷേത്രത്തിന്റെ വടക്കെ നടയില്‍ വഞ്ചിപ്പാട്ട് സോപാനം സംഘടിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടന്നു വന്ന വഞ്ചിപ്പാട്ട് സോപാനത്തില്‍ 30 പള്ളിയോട കരയോഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മ്മാരാണ് പങ്കെടുത്തത്. വഞ്ചിപ്പാട്ട് മത്സരത്തില്‍ പതിനാറ് കരയോഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ മേലുകര പള്ളിയോട കരക്ക് ഒന്നാം സമ്മാനം ലഭിച്ചു. കീഴ്വന്‍മ്മഴി കര രണ്ടാം സ്ഥാനത്തിനര്‍ഹമായപ്പോള്‍ മൂന്നാം സ്ഥാനം ഇടയാറല്‍ മുള കിഴക്കും ഇടപ്പാവൂരും പങ്കിട്ടു.
ഒന്നാം സ്ഥാനത്തെത്തിയ മേലുകര ടീമിന് 51 പവനില്‍ തീര്‍ത്ത എവര്‍ റോളിംഗ് ട്രോഫിയും ക്വാഷ് അവാര്‍ഡുമാണ് ലഭിച്ചത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ ജി ശശിധരന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
