ന്യൂഡല്‍ഹി: ഗോധ്ര കലാപത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന സംഭവമായിരുന്ന ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ തിങ്കളാഴ്ച സുപ്രീം കോടതി എടുത്ത തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി മഹിളാ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഈ കൂട്ടബലാത്സംഗ കേസില്‍ ബില്‍ക്കിസ് ബാനുവിന് ദുരിതാശ്വാസവും നീതിയും ലഭിച്ചുവോ എന്നറിയാന്‍ കോടതി താത്പര്യം കാട്ടി. ബാനുവിന് നഷ്ടപരിഹാരമായി ഒരു തുക നല്കാന്‍ കോടതി വഴിയൊരുക്കണം, കാരണം ഗോധ്ര കലാപത്തില്‍ കൂട്ടബലാത്സംഗത്തിനിരയായതോടൊപ്പം തന്റെ കുടുംബാഗങ്ങളെ മുഴുവന്‍ ബാനുവിന് നഷ്ടമായിരുന്നു.
