അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിനു പിറകെ ഒന്നായി പുതിയ പ്രസ്താവനകള്‍ ഇറക്കി രംഗത്തെത്തുകയാണ് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍. അടുത്ത വര്‍ഷം ദീപാവലി രാമക്ഷേത്രത്തില്‍വെച്ച് ആഘോഷിക്കുമെന്ന പ്രസ്താവനയുമായി എത്തിരിക്കുകയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും അടുത്ത ദീപാവലി ഭക്തര്‍ക്ക് അവിടെ ആഘോഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഒക്ടോബറോടെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മാണം നടത്തേണ്ട ആവശ്യമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ആയോധ്യയില്‍ ഹിന്ദുക്ഷേത്രം ഉണ്ടെന്ന് തെളിഞ്ഞാല്‍ സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കുമെന്ന് നരസിംഹ റാവു സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് തെളിഞ്ഞു. അതുകൊണ്ട് കേസില്‍ വിജയം കാണുമെന്ന പ്രതീക്ഷയുള്ളതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *