പത്തനംതിട്ട: വനം പരിസ്ഥിതി വകുപ്പ് മന്ത്രി കെ രാജു അംബുലന്‍സ് സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. സന്നിധാനത്തും പരിസരത്തും എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ പരിക്കേറ്റവരെ സന്നിധാനത്തു നിന്നും പമ്പയിലെത്തിക്കുന്നതിനായാണ് വനം വകുപ്പ് ഓഫ് റോഡ് ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത്.
സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി കെ രാജ്യ ആംബുലന്‍സ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. അടിയന്തിര സാഹയര്യമുണ്ടായാല്‍ തീര്‍ത്ഥാടകര്‍ക്കും ഉദ്ദ്യോഗസ്ഥര്‍ക്കും അംബുലന്‍സിന്റെ സേവനം ലദ്യമാവുമെന്ന് കെ രാജു ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കും. വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയാല്‍ ഉടന്‍ വനം വകുപ്പിനെ അറിയിക്കുന്നതിന് എസ്സ് എം എസ്സ് മുന്നറിയിപ്പ് സംവിധാനം നടപ്പാക്കും. പ്രകൃതിയെയും വന്യമൃഗങ്ങളെയും മനുഷ്യരെയും സംരക്ഷിക്കാന്‍ വനം വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.
എസ്സ് എം എസ്സ് സംവിധാനത്തിന് പുറമെ വനാതിര്‍ത്തി പങ്കിടുന്ന എല്ലാ പഞ്ചായത്തുകളിലും ജന ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും കെ രാജ്യ പറഞ്ഞു. പെരുന്നാട് ഗ്രാമ പഞ്ചായത്ത് അംഗം വെട്ടിക്കല്‍ രാജന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്‍ വൈല്‍ഡ് വാച്ച് ആപ്പിന്റെ പ്രവര്‍ത്തനാത്ഘാടനം നിര്‍വ്വഹിച്ചു.
