അതിര്‍ത്തി വികസനം; 6 ആറ് സംസ്ഥാനങ്ങള്‍ക്ക് 174 കോടി രൂപ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്തിന്റെ അതിര്‍ത്തിയിലെ സുരക്ഷകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് അതിര്‍ത്തി വികസനം നടത്താന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തി വികസനം നടത്തുന്നതിന് ആറ് സംസ്ഥാനങ്ങള്‍ക്ക് 174 കോടി രൂപ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

അസം, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലേയ്ക്കാണ് 174.32 കോടി രൂപ ആഭ്യന്തര മന്ത്രാലയം അനുവദിച്ചത്. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ അതിര്‍ത്തി വികസന പദ്ധതിയുടെ കീഴിലാണ് ഉള്ളത്.

17 സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ 010 കിമീ അകലെയുള്ള എല്ലാ ഗ്രാമങ്ങളും ബോര്‍ഡര്‍ ഏരിയ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളുന്നു. അതിര്‍ത്തികള്‍ പങ്കിടുന്ന ഗ്രാമങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അതിര്‍ത്തിയിലെ അടിസ്ഥാന വികസനം പെട്ടന്ന് തന്നെ സാധ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബോര്‍ഡര്‍ ഏരിയ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ സ്വച്ഛത ആബിയന്‍, വൈദഗ്ദ്ധ്യ വികസന പരിപാടികള്‍, കായിക പ്രവര്‍ത്തനങ്ങള്‍ , ഗ്രാമീണ ടൂറിസം പ്രോത്സാഹനം, അതിര്‍ത്തി വിനോദ സഞ്ചാരം, പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റോഡ് കണക്ടിവിറ്റി ഇല്ലാതെ മലയോര പ്രദേശങ്ങളില്‍ ഹെലിപാഡുകള്‍ നിര്‍മിക്കുക, കൃഷിയില്‍ ആധുനിക / ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനായി കര്‍ഷകര്‍ക്ക് വികസനം പരിശീലനം, ജൈവകൃഷി എന്നിവയാണ് ആഅഉജ യുടെ കീഴില്‍ വരുന്ന മറ്റ് മേഖലകള്‍.

അസം ബംഗ്ലാദേശുമായി ഇന്റര്‍നാഷണല്‍ അതിര്‍ത്തി പങ്കിടുന്നു. നേപ്പാള്‍, ഭൂട്ടാന്‍  പശ്ചിമ ബംഗാള്‍ , പാക്കിസ്ഥാന്‍  ഗുജറാത്തും , മ്യാന്‍മാര്‍  മണിപ്പുര്‍ , നേപ്പാള്‍ഉത്തര്‍പ്രദേശ് , ചൈന, നേപ്പാള്‍ഹിമാചല്‍ പ്രദേശ് എന്നിങ്ങനെയാണ് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *