സ്വവര്‍ഗാനുരാഗി എന്ന് ആരോപിച്ച് ഹോസ്റ്റലില്‍ പെണ്‍കുട്ടിക്ക് ക്രൂര പീഡനം. കര്‍ണാടകയിലെ കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള മണിപ്പൂര്‍ സ്വദേശിയായ വിദ്യര്‍ത്ഥിനിക്കാണ് നിരന്തരം ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്.
റൂംമേറ്റുകളുടെ സഹോയത്തോടെ പെണ്‍കുട്ടിയുടെ രണ്ട് കൈകളും പിടിച്ചു വെച്ചശേഷം മുഖത്ത് മുളക്പൊടി വിതറുകയുമായിരുന്നു. പെണ്‍കുട്ടി സ്വവര്‍ഗാനുരാഗിയാണെന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് സ്വവര്‍ഗാനുരാഗം ദൈവനീതിക്ക് എതിരാണെന്ന് പറഞ്ഞായിരുന്നു വാര്ഡന് പീഡിപ്പിച്ചത്. അതേസമയം നിരന്തരം ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നിട്ടും പെണ്‍കുട്ടി സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.
എന്നാല്‍ പെണ്‍കുട്ടിയുടെ ശാരീരിക അവസ്ഥയില്‍ സംശയം തോന്നിയ സഹപാഠികള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ പീഡന വിവരങ്ങള്‍ പുറത്തറിയുന്നത്. തുടര്‍ന്നാണ് സഹപാഠികള്‍ പെണ്‍കുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈനിലും ബാലാവകാശ കമ്മീഷനിലും കുട്ടിയുടെ സഹോദരന് പരാതി നല്‍കുകയും ചെയ്തു. കേസില്‍ ഉടന്‍ തന്നെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
