സ്ത്രീകള്‍ക്കെതിരായ കടുത്ത നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തി സൗദി ഭരണകൂടം. രാജ്യത്തെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കാനണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
നിയമങ്ങളില്‍ മാറ്റം വരുന്നതിന്റെ ഭാഗമായി ഈ മാസം 12ന് റിയാദില്‍ നടക്കുന്ന അല്‍ അഹ്ലി – അല്‍ ബാറ്റിന് ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാന്‍ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാര്‍ത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
റിയാദന് പുറമെ ജിദ്ദയിലും ദമാമിലും നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങരങ്ങളു സ്ത്രീകള്‍ക്ക് കാണാമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ രക്ഷകര്‍ത്താവായ പുരുഷന്റെ സാമിപ്യമോ അനുവാദമോ ഇല്ലാതെ സ്ത്രീകള്‍ക്ക് തീരുമാനം എടുക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളിലണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തുന്നത്.
സ്ത്രീകളുടെ സ്വാതന്ത്രത്തില്‍ ഇടപെടാവുന്ന നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിലണ് സൗദി ഭരണകൂടം. അതിന്റെ ഭാഗമായിട്ടണ് ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലെ വിലക്ക് നീക്കുന്നത്. നേരത്തെ, സ്ത്രീകള്‍ക്കു വാഹനം ഓടിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു.
