വിമാനത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം

അബുദാബി: വിമാനത്തിലെ ശുചിമുറിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജക്കാര്‍ത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്തോനേഷ്യന്‍ പൗരയുമായ ഹാനി വെസ്റ്റ്(37) എന്ന യുവതി വിമാനത്തിനുള്ളില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ ഇന്തോനേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നാലു വര്‍ഷമായി അബുദാബിയില്‍ വീട്ടുജോലി ചെയ്യുകയായിരുന്നു ഇവര്‍. ശനിയാഴ്ച വിമാനത്തില്‍ വെച്ച്‌ ഹാനി രഹസ്യമായി പ്രസവിച്ചശേഷം രക്തസ്രാവമുണ്ടാവുകയും ഇക്കാര്യം ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ബാങ്കോക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന ഹാനിയെ ബിസിനസ് ക്ലാസിലേക്ക് മാറ്റി ഓക്സിജന്‍ മാസ്ക് നല്‍കി. തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ അനൗണ്‍സ് ചെയ്തു. ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം മെഡിക്കല്‍ സംഘം സ്ത്രീയെ പരിശോധിക്കുകയും ഇവിടെ ഇറക്കുകയുമായിരുന്നു. പിന്നീട് വന്ന വിമാനത്തിലാണ് ഹാനി ജക്കാര്‍ത്തയിലെത്തിയത്. ശുചീകരണ ജോലിക്കാരാണ് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇത് യുവതി ഉപേക്ഷിച്ച കുഞ്ഞാണെന്നാണ് പൊലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *