വിവാദങ്ങള്‍ പദ്മാവതിയെ തുണച്ചു. 5 ദിവസം കൊണ്ട ചിത്രം 100 കോടി ക്ലബിലിടം പിടിച്ചു. പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് തന്റെ ട്വിറ്ററിലൂടെ ഈ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. അതേസമയം ഇസ്ലാം വിരുദ്ധമെന്നാരോപിച്ച് ചിത്രത്തിന്റെ റിലീസ് മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. റിലീസിന് മുമ്ബെ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് 100 കോടി ക്ലബില്‍ ഇടം നേടി വിജയക്കുതിപ്പ് തുടരുകയാണ്.
ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം റിലീസ് ദിനം 19 കോടി നേടിയിരുന്നു. 5 ദിനം പിന്നിടുമ്ബോള്‍ ചിത്രം 129 കോടിയാണ് നേടിയിരിക്കുന്നത്. ആദ്യ രണ്ടു ദിനം കൊണ്ടു തന്നെ 50 കോടി പിന്നിട്ട പദ്മാവത് ബാഹുബലിയുടെ റെക്കോര്‍ഡിനെ കടത്തിവെട്ടില്ലെന്നും സിനിമാ രംഗത്തെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.180 കോടി മുതല്‍ മുടക്കില്‍ വയകോം നിര്‍മ്മിച്ചിരിക്കുന്ന പദ്മാവതില്‍ ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
രജപുത്രരുടെ പ്രതിഷേധം അടങ്ങിയെങ്കിലും ചിത്രത്തിന്റെ പ്രമേയമാണ് ഇപ്പോള്‍ വിവാദമാകുന്നത്. സ്ത്രീജീവിതത്തെ വളരെ പിറകോട്ടടിക്കുന്നതാണ് ചിത്രമെന്നുള്ള ആക്ഷേപങ്ങള്‍ പല കോണില്‍ നിന്നുയരുന്നുണ്ട്.
