കാവേരി വിധി: എ.ഐ.എ.ഡി.എം.കെ അഴിമതിക്കാരെന്ന് ഡി.എം.കെ

ന്യൂഡല്‍ഹി: കാവേരി നദീജല കരാര്‍ സംബന്ധിച്ച്‌​ സുപ്രീംകോടതി വിധി പുറത്ത്​ വന്നതിന്​ പിന്നാലെ എ.​െഎ.എ.ഡി.എം.കെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്​നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. രാഷ്​ട്രീയ നേട്ടങ്ങള്‍ക്കായി കാവേരി കേസില്‍ എ.​െഎ.എ.ഡി.എം.കെ ഒത്തുകളിച്ചുവെന്ന ആരോപണമാണ്​ ഡി.എം.കെ ഉയര്‍ത്തുന്നത്​. അഴിമതിക്കാരാണ്​ എ.​െഎ.എ.ഡി.എം. കെ പാര്‍ട്ടിക്കാരെന്നും ഡി.എം.കെ ആരോപിക്കുന്നു.

തമിഴ്​നാടിനെ സംബന്ധിച്ചടുത്തോളം ഞെട്ടിപ്പിക്കുന്നതാണ്​ സുപ്രീംകോടതി വിധിയെന്ന്​ മുതിര്‍ന്ന ഡി.എം.കെ നേതാവ്​ ദുരൈ മുരുകന്‍ പറഞ്ഞു. തമിഴ്​നാട്​ 192 ഘനയടി വെള്ളമാണ്​ ആവശ്യപ്പെട്ടത്​. എന്നാല്‍, ഇത്​ നല്‍കാന്‍ സുപ്രീംകോടതി തയാറായില്ലെന്നും ദുരൈ മുരുകന്‍ വ്യക്​തമാക്കി.

കാവേരി നദീ ജലവുമായി ബന്ധപ്പെട്ട കേസില്‍ ​തമിഴ്​നാട്ടിന്​ നേരെയുണ്ടായത്​ നീതി നിഷേധമാണെന്ന്​ എ.​െഎ.എ.ഡി.എം.കെ നേതാവ്​ വി.മൈത്രേയന്‍ പ്രതികരിച്ചു. പൂര്‍ണമായ വിധി പുറത്ത്​ വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാവേരി മാനേജ്​മ​െന്‍റ്​ ബോര്‍ഡ്​ രൂപീകരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *