സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി; പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമ്ബത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള പുതിയ ബില്ലിന്​ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ ശക്​തമായ നടപടികള്‍ ശിപാര്‍ശ ചെയ്യുന്ന ഫ്യുജിറ്റീവ്​ ഇക്കണോമിക്​ ഒഫന്‍ഡര്‍ ബില്ലിനാണ്​ മ​ന്ത്രിസഭ അംഗീകാരം നല്‍കിയത്​. നീരവ്​ മോദിയുടേത്​ ഉള്‍പ്പടെ നിരവധി സാമ്ബത്തികതട്ടിപ്പുകള്‍ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ കേന്ദ്രസര്‍ക്കാറി​​െന്‍റ പുതിയ നീക്കം.

സാമ്ബത്തിക തട്ടിപ്പ്​ നടത്തി രാജ്യം വിടുന്നവരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടുന്നതുള്‍പ്പടെയുള്ള കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ്​ പുതിയ ബില്‍. തട്ടിപ്പുകാരുടെ വിദേശരാജ്യങ്ങളിലെ സ്വത്തുക്കള്‍ വരെ ക​ണ്ടുകെട്ടാനുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്​. പുതിയ ബില്‍ പ്രകാരം അറസ്​റ്റ്​ വാറണ്ടിനോട്​ ആറാഴ്​ചയായിട്ടും പ്രതികരിക്കാത്തവരെ തട്ടിപ്പ്​ നടത്തി കടന്നവരായി കണക്കാക്കും. 100 കോടി രൂപയില്‍ കൂടുതല്‍ തുക തട്ടിച്ചവരാണ്​ ബില്ലി​​െന്‍റ പരിധിയില്‍ വരിക. സാമ്ബത്തിക തട്ടിപ്പ്​ കേസുകള്‍ കൈകാര്യം ചെയ്യാനായി ദേശീയ ഫിനാഷ്യല്‍ റിപ്പോര്‍ട്ടിങ്​ അതോറിറ്റിയും രൂപീകരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്​. രാജ്യത്തെ വന്‍കിട കമ്ബനികള്‍ ഇൗ അതോറിറ്റിയുടെ കീഴിലായിരിക്കും.

വജ്രവ്യവസായി നീരവ്​ മോദി പി.എന്‍.ബി ബാങ്കില്‍ നിന്ന്​ 11,400 കോടിയോളം രൂപ തട്ടിച്ചതോടെയാണ്​ സാമ്ബത്തിക തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായത്​. ഇതിന്​ പിന്നാലെ രാജ്യത്ത്​ നടന്ന നിരവധി തട്ടിപ്പുകള്‍ പുറത്ത്​ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *