ചെന്നൈ: തമിഴ്നാട്ടില്‍ ദ്രാവിഡ കഴകം സ്ഥാപകന്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയുള്ള അക്രമം തുടരുന്നു. പുതുക്കോട്ടയിലെ ആലങ്കുടിയിലുള്ള പെരിയാരിന്റെ പ്രതിമയാണ് അജ്ഞാത സംഘം തകര്‍ത്തത്. ഇന്നലെ രാത്രിയോടെയാണ് പ്രതിമയ്ക്ക് നേരെ അക്രമം നടന്നത്. പ്രതിമയുടെ തല ഛേദിച്ച നിലയിലായിരുന്നു.
രാവിലെ 6.15 ഓടെയാണ് പ്രതിമ തകര്‍ത്തതായുള്ള വിവരം ലഭിച്ചതെന്ന് ആലങ്കുടി എസ്പി പറഞ്ഞു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
രണ്ടാം തവണയാണ് പെരിയാറിന്റെ പ്രതിമയ്ക്കു നേരെ തമിഴ്നാട്ടില്‍ അക്രമം നടക്കുന്നത്. ചെന്നൈ വെല്ലൂരിലെ മുന്‍സിപ്പല്‍ കോര്പ്പറേഷന് ഓഫീസ് വളപ്പിലെ പ്രതിമയ്ക്കു നേരെയായിരുന്നു ആദ്യ തവണ അക്രമം നടന്നത്. ഇതിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ, സാഹൂഹ്യ രംഗങ്ങളില്‍ ഉള്ളവര്‍ രംഗത്തെത്തിയിരുന്നു.
ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയതിനുശേഷമാണ് രാജ്യത്ത് ഇത്തരത്തില്‍ പ്രതിമയ്ക്കു നേരെ അക്രമം നടക്കുന്നത്. ലെനിനിന്റെ പ്രതിമായായിരുന്ന ആദ്യം തകര്‍ത്തത്. തൊട്ടുപിന്നാലെ ശ്യാമപ്രസാദ് മുഖര്ഖിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. ഇതിനു പിന്നാലെ പെരായാറിന്റെ പ്രതിമയ്ക്ക് നേരെയും അക്രമം നടന്നു. തുടര്‍ന്ന് മീററ്റിലെ അംബേദ്കറിന്റെ പ്രതിമയ്ക്ക് നേരെയും ബംഗാളില്‍ നെഹ്റുവിന്റെ പ്രതിമയിക്ക് നേരെയും അക്രമം നടന്നിരുന്നു.
