കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്ട്ടിന്. മഞ്ജുവാര്യര്‍, സംവിധായകന് ശ്രീകുമാര്‍ മേനോന്, നടി രമ്യാ നമ്പീശന്, നടനും സംവിധായകനുമായ ലാല്‍ എന്നിവരാണ് ദിലീപിനെ കുടുക്കിയതെന്നാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം.
ദിലീപിനെ കുടുക്കാനായി മഞ്ജുവും ശ്രീകുമാര്‍ മേനോനും ലാലും രമ്യാ നമ്പീശനും ചേര്‍ന്നുണ്ടാക്കിയ കെണിയാണ് നടിയെ ആക്രമിച്ച കേസ്. താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് ലഭിച്ച പ്രതിഫലമായാണ് മഞ്ജു വാര്യര്‍ക്ക് മുംബൈയില്‍ ഫ്ലാറ്റും ഒടിയനില്‍ നായികാ വേഷവും ലഭിച്ചതെന്നും മാര്ട്ടിന് ആരോപിച്ചു. ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണവിശ്വസമുണ്ടെന്നും മാര്ട്ടിന് പറഞ്ഞു.
അതേസമയം, കേസിലെ വിചാരണ കോടതി ഏപ്രില്‍ 11 ലേക്ക് മാറ്റിവെച്ചു. എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.
