കെ.എസ്​.ആര്‍.ടി.സിക്ക്​ 3127 കോടിയുടെ വായ്​പ

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സിക്ക്​ 3127 കോടി വായ്​പ അനുവദിക്കാന്‍ ബാങ്ക്​ കണ്‍സോഷ്യത്തി​​െന്‍റ തീരുമാനം. എസ്​.ബി.​െഎ സൗത്ത്​ ഇന്ത്യന്‍ ബാങ്ക്​, കാനറ ബാങ്ക്​ എന്നീ ബാങ്കുകളും കെ.ടി.ഡി.എഫ്​.സിയും ചേര്‍ന്നാണ്​ കെ.എസ്​.ആര്‍.ടി.സിക്ക്​ വായ്​പ അനുവദിക്കുക. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്​ പുതിയ വായ്​പ ലഭിക്കുന്നതിലുടെ ഉണ്ടാവുക.

എസ്​.ബി.​െഎയില്‍ നിന്ന്​ 1000 കോടി സൗത്ത്​ ഇന്ത്യന്‍ ബാങ്ക്​്​, കാനറ എന്നിവയില്‍ നിന്ന്​ 500 കോടിയും ശേഷിക്കുന്ന തുക കെ.ടി.ഡി.എഫ്​.സിയുമാണ്​ നല്‍കുക. ബാങ്കുകള്‍ക്ക്​ ഒന്‍പത്​ ശതമാനവും കെ.ടി.ഡി.എഫ്​.സിക്ക്​ 11.8 ശതമാനവുമാണ്​ പലിശ. എന്നാല്‍ കെ.ടി.ഡി.എഫ്​.സിക്ക്​ കെ.എസ്​.ആര്‍.ടി.സി ഒന്‍പത്​ ശതമാനം പലിശ നല്‍കിയാല്‍ മതിയാകും ബാക്കി തുക സര്‍ക്കാര്‍ നല്‍കും.

ദീര്‍ഘകാല വായ്​പയാണ്​ കണ്‍സോഷ്യം നല്‍കുന്നത്.​ അതിനാല്‍ തിരിച്ചടവില്‍ മാസം 60 കോടിയോളം രൂപയുടെ കുറവുണ്ടാകും. ഇൗ തുക ഉപയോഗിച്ച്‌​ ശമ്ബളം കൊടുക്കാനാവുമെന്നാണ്​ കെ.എസ്​.ആര്‍.ടി.സിയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *