ഒമ്ബതാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്കൂള്‍ അടിച്ചു തകര്‍ത്തു. കോട്ടയം പാമ്ബാടി ക്രോസ് റോഡ്സ് സ്കൂളാണ് തകര്‍ത്തത്. മനഃപൂര്‍വം േതാല്‍പ്പിച്ചതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചാണ് ആക്രമണം അരങ്ങേറിയത്.
കുട്ടിയുടെ ആത്മഹത്യയുമായി ബന്ധെപ്പട്ട് എസ്.എഫ്.െഎ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. കോട്ടയം പാമ്ബാടിയിലെ ക്രോസ് റോഡ്സ് സ്കൂളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സ്കൂളിന് നേരെ കല്ലെറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിെന്റയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പ്രക്ഷോഭകാരികളെ നിയന്ത്രിച്ചത്.
പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്ന് സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിേന്റാ ഈപ്പന് ആത്മഹത്യ ചെയ്തിരുന്നു. വാഴൂര്‍ പുളിക്കല്‍ കവല പൊടിപാറക്കല്‍ ഈപ്പന് വര്ഗീസിെന്യും വാഴൂര്‍ സെന്റ് പീറ്റേഴ്സ് എല്‍.പി സ്കൂള്‍ അധ്യാപിക ബിന്ദുവിെന്റയും ഏകമകന് ബിന്ന്റോ ഈപ്പന് (14) ആണ് ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടിനുള്ളിലെ സെ്റ്റയര്കേസില് തൂങ്ങി മരിച്ചത്.
