കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കിയ സംഭവത്തില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. കോഴിക്കോട് വടകരയിലെ സദയം സ്റ്റുഡിയോ ഉടമകളായ ദിനേശനെയും ഫോട്ടോഗ്രാഫര്‍ സതീശനേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വയനാട്ടില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇരുവരും പിടിയിലായത്. ഇനി ഇത് എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങളുണ്ടാക്കിയ ഫോട്ടോ എഡിറ്ററെ കൂടി പിടികൂടുവാനുണ്ട്.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ നിരവധി ആളുകള്‍ പോലീസില്‍ പരാതിയുമായി വന്നിരുന്നു. എന്നാല്‍, ആദ്യം പോലീസ് സംഭവത്തെ നിസ്സാരമായി കണ്ടുവെന്നും ആരോപണമുണ്ട്. പിന്നീട് കൂട്ടമായി പ്രതിഷേധിച്ചതോടെയാണ് സദയം സ്റ്റുഡിയോ വഴിയാണ് ചിത്രങ്ങള്‍ നഷ്ടപ്പെട്ടത് എന്ന് മനസ്സിലായത്.
