ന്യൂഡല്‍ഹി: സി പി എം ചരിത്ര പ്രതിസന്ധിയില്‍. പാര്‍ട്ടിക്ക് പ്രാധാന്യമുള്ള കേരളത്തിലും ബംഗാളിലും ഇരട്ട പ്രതിസന്ധിയിലാണ് പാര്‍ട്ടി. കേരളത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കുന്നു. ബംഗാളില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചാലേ സി പി എമ്മിന് നിലനില്‍പ്പും ഉള്ളൂ. ഈ വ്യത്യസ്ത നിലപാട് സി പി എം കേന്ദ്രനേതൃത്വത്തിലും അഭിപ്രായ ഭിന്നതയിലാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. മുന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിനെ തുണയ്ക്കുകയാണ് കേരളത്തില്‍ സി പി എം. എന്നാല്‍ ബംഗാളില്‍ തൃണമൂലിനെ നേരിടാന്‍ കടുത്ത നിലപാടിലാണ് സംസ്ഥാന പാര്‍ട്ടി നേതൃത്വം. കാര്യങ്ങള്‍ ഇങ്ങനെ നില്‍ക്കെ സി പി എം മുന്‍പില്ലാത്തവിധം പ്രതിസന്ധിയിലുമാണ്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വെച്ച് അടുത്ത ഭരണം സി പി എം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ബംഗാളില്‍ തൃണമൂലിനെ വെട്ടണമെങ്കില് കോണ്‍ഗ്രസിനെ സഹായിക്കണം. ഈ വിരുദ്ധ സമീപനങ്ങള്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിലും പ്രതിഫലിക്കുന്നു. സീതാറാം യെച്ചൂരി ബംഗാളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന തത്വത്തില്‍ സമ്മതിക്കുമ്പോള്‍ കേരളത്തില്‍ ഭരണ മാറ്റം പ്രതീക്ഷിക്കുന്ന സി പി എം പ്രകാശ് കാരാട്ടിനൊപ്പം നില്‍ക്കുകയാണ്. സി പി എം ദേശീയതലത്തില്‍ അതുകൊണ്ടു തന്നെ ആശയകുഴപ്പത്തിലാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ത്ത് ബംഗാളില്‍ കോണ്‍ഗ്രസിനെ സഹായിച്ചാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകും. ബംഗാളില്‍ കോണ്‍ഗ്രസിനെ സഹായിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത പിന്തുണയുള്ള ബംഗാളിലും തിരിച്ചടിയുമുണ്ടാകും.
