ഒ.എന്‍.വിക്ക് വിട

തിരുവനന്തപുരം: മലയാളത്തിന്റെ കാവ്യസുഗന്ധം ഒ.എന്‍.വി. ഇനി ഓര്‍മ്മ. ജ്ഞാനപീഠ ജേതാവും നിരവധി പ്രശസ്ത കവിതകളുടെയും ചലചിത്രഗാനങ്ങളുടെയും രചയിതാവുമായ ഒ.എന്‍.വി.കുറുപ്പ് ശനിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായത്. 84 വയസായിരുന്നു.
മലയാളിക്ക് സുപരിചതമായ ഒട്ടേറെ ചലചിത്രഗാനങ്ങളുടെയും കവിതകളുടെയും രചയിതാവായ അദ്ദേഹം കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യാമായിരുന്നു. ഇടതുപക്ഷ സഹയാത്രികായിരുന്ന അദ്ദേഹം കേരള പുഷ്‌കിന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. കേന്ദ്രസാഹിത്യ അകാദമി അംഗം,കേരള കലാമണ്ഡലം ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജ്ഞാനപീഠം,കേന്ദ്രസാഹിത്യ അകാദമി അവാര്‍ഡ്,കേരള സാഹിത്യ അകാദമി അവാര്‍ഡ്. എഴുത്തച്ഛന്‍ പുകസ്‌കാരം,ചങ്ങമ്പുഴ പുരസ്‌കാരം,സോവിയറ്റ് ലാന്റ് നെഹ്്‌റു പുരസ്‌കാരം തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. മികച്ച ഗാനരചനക്ക് ഒട്ടേറെ തവണ ചലചിത്ര അകാദമി അവാര്‍ഡ് ലഭിച്ചു.
മാ്റ്റുവിന്‍ ചട്ടങ്ങളെ, ഉജ്ജയിനി,പൊരുതുന്ന സൗന്ദര്യം,ഭൂമിക്ക് ഒരു ചരമ ഗീതം തുടങ്ങി ഒട്ടേറെ പ്രശസ്തമായ കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങി. ആരെയും ഭാവഗായകനാക്കു,ആത്്മാവില്‍ മുട്ടി വിളിച്ചതു പോലെ,ഒരു ദലം മാത്രം വിടര്‍ന്നൊരു,ശ്യാമസുന്ദരപുഷ്പമെ,സാഗരങ്ങളെ,നീരാടുവാന്‍,മഞ്ഞള്‍ പ്രസാദവും,ഓര്‍മ്മകളെ കൈവള ചാര്‍ത്തി,അരികില്‍ നീയുണ്ടായിരുന്നെങ്കില്‍,ആദിയുഷസ്സന്ധ്യപ്പൂത്തതിവിടെ തുടങ്ങി നിരവധി ചലചിത്രഗാനങ്ങളും അദ്ദേഹത്തിേേന്റതായുണ്ട്.
ഒറ്റപ്ലാക്കല്‍ നീലകണ്ഠ വേലുക്കുറപ്പ് എന്ന ഒ.എന്‍.വി.കുറുപ്പ് 1931 മെയ് 27 നാണ് കൊല്ലം ചവറയില്‍ ജനിച്ചത്.തിരുവനന്തപുരം യൂനിവേഴ്്‌സറ്റി കോളേജ്,കൊല്ലം എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം എറണാകുളം മഹാരാജ്‌സ് കോളേജില്‍ അധ്യാപകനായി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്്‌സിറ്റി കോളേജ്,വിമന്‍സ് കോളേജ്,തലശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. വിമരിച്ച ശേഷം കുട്ടികളുടെ മാസികയായ തത്തമ്മയുടെ പത്രാധിപരായിരുന്നു. സരോജിനിയാണ് ഭാര്യ. മക്കള്‍: രാജീവന്‍. ഡോ.മായാദേവി

Leave a Reply

Your email address will not be published. Required fields are marked *