ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കുമെതിരെ വി.എച്ച്.പി മുന്‍ രാജ്യാന്തര പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്ബത്തികനില തകര്‍ത്തുവെന്ന് തൊഗാഡിയ ആരോപിച്ചു. ബി.ജെ.പിക്കെതിരായ പുതിയ പാര്‍ട്ടി ജൂണ്‍ 24ന് പ്രഖ്യാപിക്കുമെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയായിരിക്കും തന്റേതെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സാമ്ബത്തിക-കാര്‍ഷിക മേഖല തകര്‍ന്നു. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണം, ഗോഹത്യ നിരോധനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടുവെന്നും തൊഗാഡിയ പറഞ്ഞു.
കഴിഞ്ഞ മാസം പ്രവീണ്‍ തൊഗാഡിയയെ വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനായ ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവമാണ് വി.എച്ച്.പിയുടെ പുതിയ അധ്യക്ഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിമര്‍ശകനായി മാറിയതോടെയാണ് തൊഗാഡിയക്ക് സ്ഥാനം നഷ്ടപ്പെട്ടത്.
