ഇന്ത്യയെ മതത്തിന്റെ പേരില്‍ നിര്‍വചിക്കരുതെന്ന് ആര്‍.എസ്.എസ് വേദിയില്‍ പ്രണബ്

നാഗ്പൂര്‍: ഇന്ത്യയെ ഒരു മതത്തിന്റെയും പേരില്‍ നിര്‍വചിക്കരുതെന്നും മതം, പ്രാദേശികത, വിദ്വേഷം തുടങ്ങിയവ ഉപയോഗിച്ചുള്ള നിര്‍വചനങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നും മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. സഹിഷ്ണുതയാണ് ഇന്ത്യയുടെ ആത്മാവെന്നും എല്ലാത്തരം അക്രമങ്ങളും അവസാനിപ്പക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച്‌ രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണതയുള്ളവരുമാക്കി മാറ്റുന്നതെന്നും പ്രണബ് പറഞ്ഞു.നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രണബിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ 
ജനാധിപത്യം ഒരു സമ്മാനമല്ല, പവിത്രമായ കര്‍മമാണ്. തേതരത്വം മതവും.
രാജ്യം, ദേശീയത, രാജ്യസ്‌നേഹം എന്നിവയെക്കുറിച്ച്‌ ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ അനുസരിച്ചുള്ള എന്റെ ധാരണകള്‍ നിങ്ങളുമായി പങ്കുവയ്ക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്
വൈവിധ്യമാണ് ഇന്ത്യന്‍ ഐക്യത്തിന്റെ കാതല്‍
രാജ്യം ഭരിച്ച വൈദേശിക ശക്തികളുടെ ആശയങ്ങളും ഇന്ത്യാക്കാരെ സ്വാധീനിച്ചിട്ടുണ്ട്.
രാജ്യത്തെ സാമൂഹിക സാമ്ബത്തിക പരിഷ്‌ക്കാരങ്ങളുടെ മാഗ്നാകാര്‍ട്ടയാണ് ഇന്ത്യന്‍ ഭരണഘടന
രാജ്യസ്‌നേഹം ഭരണഘടന അധിഷ്ടിതമാകണം
രാജ്യത്ത് താമസിക്കുന്ന ഹിന്ദു, മുസ്ലിം, സിഖ് തുടങ്ങിയ മതവിഭാഗങ്ങളുടെ ആശയങ്ങളുടെ കൂടിച്ചേരലിലൂടെ മാത്രമേ ദേശീയതയുണ്ടാകൂ എന്ന് നെഹ്റു എഴുതിയിട്ടുണ്ട്.
ഇന്ത്യ ഹിന്ദുവും, മുസ്ലിമും ക്രിസ്ത്യനും അടങ്ങുന്ന എല്ലാ വിഭാഗങ്ങളുടെയും മണ്ണ്‌

Leave a Reply

Your email address will not be published. Required fields are marked *