നി​പ്പയെ തോല്‍പിച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ്വ​ര്‍​ണ​മെ​ഡ​ലും ഇന്‍ക്രിമെന്‍റും

കോ​ഴി​ക്കോ​ട്ട് നി​പ്പ ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന​തി​ല്‍ മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് സ്വ​ര്‍​ണ​മെ​ഡ​ലും ഇ​ന്‍​ക്രി​മെ​ന്‍റും. നി​പ്പ രോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ജീ​വ​ഭ​യ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ അം​ഗീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്‍​ക്രി​മെ​ന്‍റ് ന​ല്‍​കു​ന്ന​ത്. ഇ​ന്നു ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

നാ​ല് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍​മാ​ക്കും 19 സ്റ്റാ​ഫ് ന​ഴ്സു​മാ​ര്‍​ക്കും ഏ​ഴ് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍​ക്കും 17 ക്ലീ​നിം​ഗ് സ്റ്റാ​ഫു​ക​ള്‍​ക്കും നാ​ല് ഹോ​സ്പി​റ്റ​ല്‍ അ​റ്റ​ന്‍റ​ര്‍​മാ​ക്കും ര​ണ്ട് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ 61 പേ​ര്‍​ക്കാ​ണ് ഇ​ന്‍​ക്രി​മെ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ 12 ജൂ​നി​യ​ര്‍ റ​സി​ഡ​ന്‍റു​മാ​ര്‍​ക്കും മൂ​ന്ന് സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ്മാ​ര്‍​ക്കും ഒ​രോ പ​വ​ന്‍റെ സ്വ​ര്‍​ണ​മെ​ഡ​ല്‍ ന​ല്‍​കി ആ​ദ​രി​ക്കും.

നി​പ്പ ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച ന​ഴ്സ് ലി​നി പു​തു​ശ്ശേ​രി​യു​ടെ സ്മ​ര​ണാ​ര്‍​ഥം സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മി​ക​ച്ച ന​ഴ്സി​നു​ള്ള അ​വാ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്താ​നും മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *