ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്നു ജമ്മു കാഷ്മീരിലും ആസാമിലും ഉണ്ടായ വെള്ളപ്പൊക്കം സംബന്ധിച്ച സ്ഥിതിഗതികള്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് വിലയിരുത്തി. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനവാളിനെയും കാഷ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറയെയും ഫോണില്‍ വിളിച്ചാണ് മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
കാഷ്മീരില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നു മൂന്ന് പേര് മരിച്ചിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്നു ഗവര്‍ണര്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തയോഗം വിളിച്ചിരുന്നു. ആസാമില്‍ 20 പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്നു മരിച്ചത്. നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുകയും ചെയ്തു.
