ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ്​ നല്‍കിയിരുന്നില്ല-​ ശിവസേന

മുബൈ: അവിശ്വാസ പ്രമേയത്തില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ്​ നല്‍കിയിരുന്നില്ലെന്ന്​ വെളിപ്പെടുത്തി ശിവസേന. ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷാ നിരവധി തവണ പാര്‍ട്ടി നേതാവ്​ ഉദ്ദവ്​ താക്കറെയെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സംസാരിക്കുകയോ ഒരുതരത്തിലുള്ള ഉറപ്പു നല്‍കാനോ തയാറായിരുന്നില്ലെന്നും ശിവസേന നേതാവ്​ വെളിപ്പെടുത്തി.

‘അവിശ്വാസ പ്രമേയത്തി​​െന്‍റ രണ്ടു ദിവസം മുമ്ബ്​ അമിത്​ ഷാ നിരവധി തവണ താക്കറെയെ വിളിച്ചുവെന്നത്​ ശരിയാണ്​. അഞ്ചു തവണയോളം ഫോണില്‍ ബന്ധപ്പെടാന്‍ ബി.ജെ.പി അധ്യക്ഷന്‍ ശ്രമിച്ചിരുന്നു. ഒരു തവണ പാര്‍ലമ​െന്‍ററി കമ്മറ്റി ഒാഫീസില്‍ നിന്നാണ്​ വിളിച്ചത്​. എന്നാല്‍ ഉദ്ദവ്​ താക്കറെ ഫോണ്‍ കാള്‍ സ്വീകരിക്കുകയോ അദ്ദേഹവുമായി സംസാരിക്കുകയോ ചെയ്​തിട്ടില്ലെന്ന്​ ശിവസേന വൃത്തങ്ങള്‍ അറിയിച്ചു.

ശിവസേനയുടെ സാമ്​നയുടെ മുഖപ്രസംഗത്തിലും കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനമാണ്​ ഉയര്‍ത്തിയത്​. ‘ബി.ജെ.പി എണ്ണം തികച്ചിരിക്കുന്നു. അവിശ്വാസപ്രമേയത്തിന്​ സര്‍ക്കാറിനെ താഴെയിറക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാറിന്​ വീണ്ടും പബ്ലിസിറ്റിയുണ്ടാവുകയാണ്​ ചെയ്​തത്​. പാര്‍ട്ടി ഭൂരിപക്ഷം നേടിയിരിക്കുന്നത്​ പണമൊഴുക്കികൊണ്ടാണ്​. പണം, ആള്‍ബലം, വോട്ടിങ്​ മെഷീനിലെ തിരിമറി എന്നിവയാണ്​ ബി.ജെ.പിയുടെ വിജയമന്ത്രം. രാജ്യത്ത്​ വ്യാജ ജനാധിപത്യമാണ്​ പുലരുന്നതെന്നും’ സാമ്​നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
അവിശ്വാസപ്രമേയത്തില്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണക്കാമെന്ന്​ ശിവസേന ഉറപ്പു നല്‍കിയിട്ടും വോട്ടിങ്ങില്‍ നിന്നും വിട്ടുനിന്നുവെന്ന്​ ബി.ജെ.പി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *