ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​നം: ഉ​പാ​ധി​ക​ളു​മാ​യി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​ല്‍ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളു​മാ​യി സു​പ്രീം​കോ​ട​തി. പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നാ​യി കോ​ള​ജ് ഒ​രു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​ട​യ്ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2016-17 വ​ര്‍​ഷം പ്ര​വേ​ശ​നം റ​ദ്ദാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തു​ക ഇ​ര​ട്ടി​യാ​യി മ​ട​ക്കി ന​ല്‍​ക​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ടു​ത്ത മാ​സം മൂ​ന്നി​ന​കം പ​ണം ന​ല്‍​ക​ണ​മെ​ന്നും ഈ ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചാ​ല്‍ ഈ ​വ​ര്‍​ഷം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ150 എം​ബി​ബി​എ​സ് സീ​റ്റു​ക​ളി​ലേ​ക്കു മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തി​യ പ്ര​വേ​ശ​ന​മാ​ണു കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്ന​ത്. പ്ര​വേ​ശ​ന ന​ട​പ​ടി സു​താ​ര്യ​മ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​ത്. 2016-17 അ​ധ്യ​യ​ന​വ​ര്‍​ഷം ന​ട​ത്തി​യ പ്ര​വേ​ശ​ന​മാ​ണ് സ​മി​തി റ​ദ്ദാ​ക്കി​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *