അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റി​ന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ന്‍റെ പ​ടി​ഞ്ഞാ​റ്-​തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ലാ​യി രൂ​പ​പ്പെ​ട്ട ചു​ഴ​ലി​ക്കാ​റ്റ് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഇ​ത് പ​ടി​ഞ്ഞാ​റ്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച്‌ അ​ടു​ത്ത 5 ദി​വ​സ​ങ്ങ​ളി​ല്‍ തെ​ക്ക​ന്‍ ഒ​മാ​ന്‍, യ​മ​ന്‍, തീ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക്- മ​ധ്യ​കി​ഴ​ക്കു ഭാ​ഗ​ങ്ങ​ളി​ല്‍ 40 മു​ത​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റു​വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യത്തൊഴി​ലാ​ളി​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ 12 വ​രെ അ​റ​ബി​ക്ക​ട​ലി​ന്‍റെ മ​ധ്യ പ​ടി​ഞ്ഞാ​റ​ന്‍ ആ​ഴ​ക്ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ല്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്കും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക്, മ​ധ്യ​കി​ഴ​ക്ക് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *