ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയറ്റ് മാര്‍ച്ച് ജനാധിപത്യ രാഷ്ട്രീയ സഭ ബഹിഷ്ക്കരിച്ചു.
ആദിവാസി നേതാവ് സികെ ജാനു അടക്കമുള്ളവര്‍ മാര്‍ച്ചില്‍നിന്ന് വിട്ടുനിന്നു. പ്രകൃതിയോടിണങ്ങിയ വിശ്വാസവും ആചാരങ്ങളുമാണ് ആദിവാസികള്‍ക്കുള്ളതെന്നും അവിടെ സ്ത്രീ പുരുഷ വേര്‍ത്തിരിവുകള്‍ ഇല്ലെന്നും ജാനു പറഞ്ഞു.
അതേസമയം ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് ആര്‍എസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയാണെന്ന് വ്യക്തമായി.ഇതോടെ സുപ്രീംകോടതി വിധിയുടെ മറവില്‍ ബിജെപിയും സംഘങ്ങളും കേരളത്തില്‍ നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനാണെന്നും വ്യക്തമായി.
