ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷം പ​ര​സ്യ​മാ​യി പ​റ​യ​ണ​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കേ​ണ്ടെ​ന്നു പ​റ​യു​ന്ന പ്ര​തി​പ​ക്ഷം അ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ​റ​യ​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ന്‍റെ വി​ധി ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ട്. കേ​ര​ള​ത്തി​ലെ ഒ​രു മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​പ്പാ​ര്‍​ട്ടി​യും വി​ധി ന​ട​പ്പി​ലാ​ക്ക​രു​തെ​ന്നു പ​റ​യു​ന്നി​ല്ല.

ത​ന്ത്രി​കു​ടും​ബ​വും രാ​ജ​കു​ടും​ബ​വും ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ ഭാ​ഗ​മാ​ണ്. വി​ധി മ​റ്റ് നാ​ട്ടു​കാ​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ബാ​ധ​ക​മാ​യി​ട്ടു​ള്ള​ത് അ​വ​ര്‍​ക്കാ​ണ്. അ​ക്കാ​ര്യം ഓ​ര്‍​ത്താ​ല്‍ അ​വ​ര്‍​ക്ക് ന​ല്ല​താ​ണെ​ന്നും കാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു.

സു​പ്രീം​കോ​ട​തി വി​ധി​യെ കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഒ​രു സ​ര്‍​വ​ക​ക്ഷി യോ​ഗം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു പ്ര​സ​ക്തി​യി​ല്ല. വേ​ണ​മെ​ങ്കി​ല്‍ ക്ര​മ​സ​മാ​ധാ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ കൂ​ട്ടാ​യി ആ​ലോ​ചി​ക്കാം. കോ​ട​തി വി​ധി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ താ​ഴെ ത​ട്ടി​ല്‍ യോ​ഗം ചേ​ര്‍​ന്നി​ട്ടു കാ​ര്യ​മി​ല്ല.

വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു നി​ല്‍​ക്കാ​ന്‍ ബി​ജെ​പി ഭ​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​നാ​യാ​ലും സി​പി​എം ഭ​രി​ക്കു​ന്ന കേ​ര​ള സ​ര്‍​ക്കാ​രി​നാ​യാ​ലും ക​ഴി​യി​ല്ല എ​ന്ന് എ​ല്ലാ​വ​ര്‍​ക്കു​മ​റി​യാം. അ​തു മ​ന​സി​ലാ​ക്കി​യി​ട്ടും ക​ലാ​പം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​വ​രു​ടെ താ​ല്‍​പ​ര്യം എ​ന്താ​ണെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​വു​മെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *