ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ഡിഎംകെ സ്വാഗതം ചെയ്തു. ഹൈക്കോടതി ഉത്തരവിലൂടെ ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്ന് അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്നാട്ടില്‍ രണ്ടു നിയമസഭാ മണ്ഡലങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഹൈക്കോടതി ഉത്തരവോടെ 18 സീറ്റുകളില്‍ കൂടി ജനപ്രതിനിധികള്‍ ഇല്ലാത്ത സ്ഥിതിയായി. ഈ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രയും വേഗം തയാറാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കെ. പ​ള​നി​സ്വാ​മി​യു​ടെ സ​ര്‍​ക്കാ​രി​ല്‍ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ട്ടു​ത്തി​യ 18 എം​എ​ല്‍​എ​മാ​രെ​യാ​ണ് 2017 സെ​പ്റ്റം​ബ​ര്‍ 18ന് സ്പീ​ക്ക​ര്‍ അ​യോ​ഗ്യ​രാ​ക്കി​യ​ത്. ടി.​ടി.​വി. ദി​ന​ക​രു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് എം​എ​ല്‍​എ​മാ​ര്‍ വി​പ്പ് ലം​ഘി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യി​ല്‍ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രേ 1986-ലെ ​കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്പീക്കര്‍ നടപടി സ്വീകരിച്ചത്. ഈ നടപടി മദ്രാസ് ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *