ചെന്നൈ: ഗവേഷക വിദ്യാര്‍ത്ഥിനിയെ തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച് അസഭ്യം പറഞ്ഞുവെന്ന പരാതിയില്‍ തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജയ്‌ക്കും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. 28കാരിയായ ലൂസിയയുമായി തമിഴ് അദ്ധ്യക്ഷ സെപ്‌തംബറില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ഇക്കാര്യത്തില്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ലൂസിയയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ മാസം തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച് സൗന്ദര്‍രാജനെതിരെ പ്രതിഷേധിച്ചതിന് സോഫിയയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സൗന്ദര്‍ രാജനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ലൂയിസ് സോഫിയ ‘ബി.ജെ.പി സര്‍ക്കാര്‍ മൂര്‍ദ്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പേരിലാണ് കേസെടുത്തത്. തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തെക്കുറിച്ചും ചെന്നൈ സേലം എക്‌സ്പ്രസ് ഹൈവേയ്‌ക്കെതിരെയും വ്യാപകമായി ലൂയിസ് സോഫിയ എഴുതിയിരുന്നു.
