സം​ഘ​പ​രി​വാ​ര്‍ ശ്ര​മി​ച്ച​ത് ആ​ശ്ര​മ​ത്തെ അ​ര​ക്കി​ല്ല​മാ​ക്കാ​ന്‍: മ​ന്ത്രി തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യെ ആ​ശ്ര​മ​ത്തി​ലി​ട്ടു ചു​ട്ടു​കൊ​ല്ലാ​നാ​ണ് അ​ക്ര​മി സം​ഘം ശ്ര​മി​ച്ച​തെ​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യ്ക്കെ​തി​രേ ന​ട​ന്ന വ​ധ​ശ്ര​മം യ​ഥാ​ര്‍​ഥ​ത്തി​ല്‍ സു​പ്രീം കോ​ട​തി​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്നും കോ​ട​തി​യി​ല്‍ തോ​റ്റാ​ല്‍ ക​ലാ​പം എ​ന്നാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

സം​ഘ​ടി​ത​മാ​യ നു​ണ​പ്ര​ചാ​ര​ണ​ത്തി​നും ചാ​ന​ല്‍ മു​റി​യി​ല്‍ നേ​താ​ക്ക​ള്‍ മു​ഴ​ക്കി​യ ഭീ​ഷ​ണി​ക്കും ഭ​ക്ത​ജ​ന​ങ്ങ​ളും വി​ശ്വാ​സി​ക​ളും പു​ല്ലു​വി​ല​പോ​ലും കൊ​ടു​ക്കു​ന്നി​ല്ല എ​ന്ന് സം​ഘ​പ​രി​വാ​ര്‍ തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​വ​സാ​ന ആ​യു​ധ​മാ​യി അ​ക്ര​മ​ങ്ങ​ളി​ലേ​ക്ക് അ​വ​ര്‍ തി​രി​ഞ്ഞ​തെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. തോ​മ​സ് ഐ​സ​ക്കി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം…

സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യെ ആ​ശ്ര​മ​ത്തി​ലി​ട്ടു ചു​ട്ടു​കൊ​ല്ലാ​നാ​ണ് അ​ക്ര​മി സം​ഘം എ​ത്തി​യ​ത് എ​ന്ന​കാ​ര്യ​ത്തി​ല്‍ ഒ​രു സം​ശ​യ​വു​മി​ല്ല. ഒ​രു​വി​ധ​ത്തി​ലും അ​ദ്ദേ​ഹ​ത്തോ​ട് സം​വ​ദി​ച്ച്‌ ജ​യി​ക്കാ​നാ​വി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​പ്പോ​ള്‍ ആ​ശ്ര​മ​ത്തെ അ​ര​ക്കി​ല്ല​മാ​ക്കി സ്വാ​മി​യെ നി​ശ​ബ്ദ​നാ​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ക്ര​മം ആ​സൂ​ത്ര​ണം ചെ​യ്ത​വ​രു​ടെ ല​ക്ഷ്യം.

കാ​റു​ക​ള്‍ ര​ണ്ടും പെ​ട്രോ​ളൊ​ഴി​ച്ച്‌ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​പ്പ​ട​രു​ന്പോ​ള്‍ ത​ടി കൊ​ണ്ടു നി​ര്‍​മ്മി​ച്ച മു​ക​ളി​ല​ത്തെ നി​ല പൂ​ര്‍​ണ​മാ​യും ക​ത്തു​മെ​ന്നും സ്വാ​മി ര​ക്ഷ​പെ​ടി​ല്ലെ​ന്നും ക്രി​മി​ന​ലു​ക​ള്‍ ക​രു​തി. മാ​ര്‍ ക്രി​സോ​സ്റ്റം തി​രു​മേ​നി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച്‌ ഒ​രു മ​ത​മൈ​ത്രീ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി പോ​കാ​ന്‍ നേ​ര​ത്തെ എ​ഴു​ന്നേ​റ്റ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് സ്വാ​മി ഇ​പ്പോ​ള്‍ ജീ​വ​നോ​ടെ​യി​രി​ക്കു​ന്ന​ത്. ഇ​ല്ലെ​ങ്കി​ല്‍ ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച​വ​ര്‍​ക്ക് സം​ഘ​പ​രി​വാ​ര്‍ വി​ധി​ച്ച വ​ധ​ശി​ക്ഷ​യു​ടെ ആ​ദ്യ ഇ​ര സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യാ​കു​മാ​യി​രു​ന്നു.

സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കാ​ന്‍ ന​ട​ന്ന തു​ട​ര്‍​ച്ച​യാ​യ ശ്ര​മ​ങ്ങ​ള്‍ ഇ​ന്ന് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ആ​ശ്ര​മ​ത്തി​ല്‍ റീ​ത്തു കൊ​ണ്ടു വെ​ച്ച്‌ പ്ര​കോ​പ​ന​മു​ണ്ടാ​ക്കി. അ​തി​നും മു​ന്പ് ആ​ശ്ര​മ​ത്തി​നു​ള്ളി​ല്‍ ആ​ര്‍​എ​സ്‌എ​സ് ശാ​ഖ ന​ട​ത്താ​ന്‍ സ​മ്മ​തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു സം​ഘം എ​ത്തി​യി​രു​ന്നു. ശാ​ഖ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വേ​ണ​മെ​ങ്കി​ല്‍ ലൈ​ബ്ര​റി ഉ​പ​യോ​ഗി​ക്കാ​മെ​ന്നും എ​ത്ര​പേ​ര്‍​ക്കു വേ​ണ​മെ​ങ്കി​ലും വ​ന്നി​രു​ന്നു പു​സ്ത​കം വാ​യി​ക്കാ​മെ​ന്നും സ്വാ​മി അ​വ​ര്‍​ക്കു മു​ന്നി​ല്‍ നി​ര്‍​ദ്ദേ​ശം വെ​ച്ചു.

കു​റു​വ​ടി​യും വ​ടി​വാ​ളും തെ​റി​വി​ളി​യു​മാ​യി ന​ട​ക്കു​ന്ന​വ​ര്‍​ക്കെ​ന്തു പു​സ്ത​കം? എ​ന്തു വാ​യ​ന? ആ ​സം​സ്ക്കാ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​വ​ര്‍​ക്ക് ഈ ​സം​ഘ​ട​ന​യി​ല്‍ തു​ട​രാ​നാ​കു​മോ?
സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യ്ക്കെ​തി​രെ ന​ട​ന്ന വ​ധ​ശ്ര​മം യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ സു​പ്രിം​കോ​ട​തി​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ്.

കോ​ട​തി​യി​ല്‍ തോ​റ്റാ​ല്‍ ക​ലാ​പം എ​ന്നാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യോ​ടു​ള്ള വെ​ല്ലു​വി​ളി. കോ​ട​തി​യി​ല്‍ കേ​സു തോ​റ്റ​വ​രാ​ണ് അ​ക്ര​മം ന​ട​ത്തു​ന്ന​തും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തും. ഈ ​വി​ധി​യെ അ​നു​കൂ​ലി​ച്ച്‌ അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രി​ല്‍ കൊ​ല​പ്പെ​ടു​ത്തേ​ണ്ട​വ​രു​ടെ​യും അ​ക്ര​മി​ക്കേ​ണ്ട​വ​രു​ടെ​യും ഹി​റ്റ്ലി​സ്റ്റ് സം​ഘ​പ​രി​വാ​ര്‍ ത​യ്യാ​റാ​ക്കി​യെ​ന്നു വേ​ണം അ​നു​മാ​നി​ക്കേ​ണ്ട​ത്. ഇ​താ​ണോ ചി​ല സം​ഘ​പ​രി​വാ​ര്‍ നേ​താ​ക്ക​ള്‍ ചാ​ന​ലി​ല്‍ പ്ര​ഖ്യാ​പി​ച്ച ആ​ര്‍​എ​സ്‌എ​സി​ന്‍റെ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ്? ഈ ​ഓ​ല​പ്പാ​ന്പു ക​ണ്ട് ആ​രു ഭ​യ​ന്നു​പോ​കു​മെ​ന്നാ​ണ് ഇ​വ​ര്‍ ധ​രി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്?

ഈ ​ഭീ​ഷ​ണി​യ്ക്കു മു​ന്നി​ലൊ​ന്നും ആ​രും കീ​ഴ​ട​ങ്ങാ​ന്‍ പോ​കു​ന്നി​ല്ല. അ​ക്ര​മം ഭീ​രു​വി​ന്‍റെ ആ​യു​ധ​മാ​ണ്. ആ​ശ​യ​പ​ര​മാ​യ ത​ങ്ങ​ള്‍ കീ​ഴ​ട​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ഈ ​അ​ക്ര​മ​ത്തി​ലു​ടെ സം​ഘ​പ​രി​വാ​ര്‍ ഏ​റ്റു പ​റ​യു​ന്ന​ത്. വി​യോ​ജ​ന​ങ്ങ​ളെ​യും വി​രു​ദ്ധാ​ഭി​പ്രാ​യ​ങ്ങ​ളെ​യും ആ​ശ​യ​പ​ര​മാ​യ ത​ല​ത്തി​ല്‍ നേ​രി​ടാ​ന്‍ ഇ​നി​യൊ​ട​വും അ​വ​രു​ടെ കൈ​യി​ല്‍ ബാ​ക്കി​യി​ല്ല. സം​ഘ​ടി​ത​മാ​യ നു​ണ​പ്ര​ച​ര​ണ​ത്തി​നും ചാ​ന​ല്‍ മു​റി​യി​ല്‍ നേ​താ​ക്ക​ള്‍ മു​ഴ​ക്കി​യ ഭീ​ഷ​ണി​ക്കും ഭ​ക്ത​ജ​ന​ങ്ങ​ളും വി​ശ്വാ​സി​ക​ളും പു​ല്ലു​വി​ല​പോ​ലും കൊ​ടു​ക്കു​ന്നി​ല്ല എ​ന്ന​വ​ര്‍ തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു. ഇ​നി അ​വ​സാ​ന ആ​യു​ധ​മാ​യി അ​ക്ര​മ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും മാ​ത്ര​മേ അ​വ​രു​ടെ കൈ​വ​ശ​മു​ള്ളൂ.

നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ആ​ര്‍​എ​സ്‌എ​സ് ന​ശി​പ്പി​ച്ച ആ​ശ്ര​മം പ​ഴ​യ​തി​നേ​ക്കാ​ള്‍ പ്രൗ​ഢി​യോ​ടെ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​ക്കും എ​ന്നു​റ​പ്പു വ​രു​ത്താ​ന്‍ മ​ത​നി​ര​പേ​ക്ഷ മ​ന​സു​ക​ള്‍ കേ​ര​ള​ത്തി​ല്‍ ഒ​ന്നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ന്പ​ലം അ​ശു​ദ്ധ​മാ​ക്കാ​നും മ​ടി​ക്കി​ല്ലെ​ന്ന് പ​ര​സ്യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ആ​ള്‍ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്പോ​ള്‍, ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ വി​ധി​യെ അ​നു​കൂ​ലി​ച്ച വ്യ​ക്തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മം സ​മൂ​ഹം തി​രി​ച്ച​റി​യും. ഈ ​അ​ക്ര​മം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ക​ണ​ക്കു പ​റ​യി​പ്പി​ക്കും.

എ​ന്തു തെ​റ്റാ​ണ് സ​ന്ദീ​പാ​ന​ന്ദ​ഗി​രി ചെ​യ്ത​ത്? ഹി​ന്ദു ധ​ര്‍​മ​ശാ​സ്ത്ര​ത്തി​ലെ പാ​ണ്ഡി​ത്യ​ത്തി​ന്‍റെ പി​ന്‍​ബ​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം വാ​ദ​മു​ഖ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​ത്. അ​റി​വും ചി​ന്ത​യു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​യു​ധ​ങ്ങ​ള്‍. വ​ടി​വാ​ളും തെ​റി​വി​ളി​യു​മാ​യി ന​ട​ക്കു​ന്ന​വ​ര്‍​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് ആ​ശ​യ​പ​ര​മാ​യി ഏ​റ്റു​മു​ട്ടി ജ​യി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഇ​രു​ട്ടി​ല്‍ പ​തു​ങ്ങി​യെ​ത്തി ആ​ശ്ര​മ​വും കാ​റും ക​ത്തി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​ത്.

ഭ​ര​ണ​ഘ​ട​ന​യും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളു​മൊ​ന്നും സം​ഘ​പ​രി​വാ​റി​നു മ​ന​സി​ലാ​കു​ന്ന കാ​ര്യ​ങ്ങ​ള​ല്ല. കൈ​യ​റ​പ്പു മാ​റി​യ ഏ​താ​നും ക്രി​മി​ന​ലു​ക​ളെ ക​യ​റൂ​രി​വി​ട്ട് ഭ​ര​ണ​ഘ​ട​ന​യ്ക്കു​മേ​ല്‍ അ​ധി​കാ​ര​സ്ഥാ​പ​ന​മാ​യി വാ​ഴാ​മെ​ന്നാ​ണ് സം​ഘ​പ​രി​വാ​റി​ന്‍റെ മോ​ഹം. ച​രി​ത്ര​വും ആ​ചാ​ര​ങ്ങ​ളും നീ​തി​ശാ​സ്ത്ര​ങ്ങ​ളും വ്യാ​ഖ്യാ​നി​ച്ച്‌ ഒ​രു കാ​ഷാ​യ വ​സ്ത്ര​ധാ​രി ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യ്ക്കു പി​ന്തു​ണ ന​ല്‍​കു​ന്പോ​ള്‍ അ​ക്കൂ​ട്ട​രു​ടെ അ​സ​ഹി​ഷ്ണു​ത പ​ര​കോ​ടി​യി​ലെ​ത്തു​ക സ്വാ​ഭാ​വി​കം.

സ​ന്ദീ​പാ​ന​ന്ദ​ഗി​രി പ​ങ്കെ​ടു​ത്ത എ​ല്ലാ ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ലും സം​ഘ​പ​രി​വാ​ര്‍ വാ​ദ​ങ്ങ​ള്‍ ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​വു​ക​യാ​യി​രു​ന്നു. വാ​യ​ന​യു​ടെ​യും ചി​ന്ത​യു​ടെ​യും പാ​ണ്ഡി​ത്യ​ത്തി​ന്‍റെ​യും പി​ന്‍​ബ​ല​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദ​ങ്ങ​ളോ​ട് സം​വ​ദി​ച്ചു ജ​യി​ക്കാ​ന്‍ കു​റു​വ​ടി​യും വ​ടി​വാ​ളും തെ​റി​വി​ളി​യും ആ​യു​ധ​മാ​ക്കി​യ ക്രി​മി​ന​ലു​ക​ള്‍​ക്ക് എ​ങ്ങ​നെ ക​ഴി​യും?

ഇ​ത് വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​മാ​ണ്. സൗ​മ്യ​മാ​യി, സ​മ​ചി​ത്ത​ത​യോ​ടെ, ആ​രോ​ടും തി​ക​ഞ്ഞ പ്ര​തി​പ​ക്ഷ ബ​ഹു​മാ​നം നി​ല​നി​ര്‍​ത്തി സം​വ​ദി​ക്കു​ന്ന സ്വാ​മി​യും വേ​ണ്ടി​വ​ന്നാ​ല്‍ അ​ന്പ​ലം മ​നഃ​പ്പൂ​ര്‍​വം അ​ശു​ദ്ധ​മാ​ക്കു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കു​ന്ന ക്രി​മി​ന​ലു​ക​ളും ത​മ്മി​ല്‍ ഒ​രു താ​ര​ത​മ്യ​വു​മി​ല്ല.

ഈ ​അ​ക്ര​മം സ​ര്‍​ക്കാ​ര്‍ കൈ​യും കെ​ട്ടി നോ​ക്കി​നി​ല്‍​ക്കു​ന്ന പ്ര​ശ്ന​മ​ല്ല. അ​ക്ര​മി​ക​ളോ​ട് ഒ​രു ദ​യ​യു​മി​ല്ല. ശ​ബ​രി​മ​ല​യി​ലെ അ​ക്ര​മ​ങ്ങ​ളോ​ട് കാ​ണി​ച്ച സം​യ​മ​നം കേ​ര​ള​മാ​കെ കാ​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ ക്രി​മി​ന​ല്‍ പ​രി​വാ​റി​നു വേ​ണ്ട. സ​ന്ദീ​പാ​ന​ന്ദ​ഗി​രി​ക്കു നേ​രെ ന​ട​ന്ന അ​ക്ര​മ​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ​വ​രും നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തും.

Leave a Reply

Your email address will not be published. Required fields are marked *