കൈ​ക്കൂ​ലി​ക്കേ​സ്: ഖ​നി രാ​ജാ​വ് ജ​നാ​ര്‍​ദ​ന്‍ റെ​ഡ്ഡി കീ​ഴ​ട​ങ്ങി

ബം​ഗ​ളൂ​രു: കോ​ടി​ക​ളു​ടെ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഖ​നി രാ​ജാ​വും ബി​ജെ​പി മു​ന്‍ മ​ന്ത്രി​യു​മാ​യ ജി. ​ജ​നാ​ര്‍​ദ​ന്‍ റെ​ഡ്ഡി ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി. 18 കോ​ടി​യു​ടെ കൈ​ക്കൂ​ലി കേ​സി​ല്‍ സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട അം​ബി​ഡെ​ന്‍റ് ഗ്രൂ​പ്പ് എ​ന്ന ക​മ്ബ​നി​യു​ടെ ഉ​ട​മ​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് 18 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്. ജ​നാ​ര്‍​ദ​ന്‍ റെ​ഡ്ഡി​യു​ടെ സ​ഹാ​യി​ക്ക് കൈ​ക്കൂ​ലി പ​ണം കൈ​മാ​റി​യ​തി​ന് പോ​ലീ​സി​ന് തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. നി​ര​വ​ധി നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച്‌ 600 കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് അം​ബി​ഡെ​ന്‍റ് ഗ്രൂ​പ്പ് ക​മ്ബ​നി​യു​ട​മ സ​യീ​ദ് അ​ഹ്മ​ദ് ഫ​രീ​ദി​നെ​തി​രെ​യു​ണ്ടാ​യി​രു​ന്ന കേ​സ്. റെ​ഡ്ഡി ത​ന്നെ സ​ഹാ​യി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്ന​താ​യി ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി​ന​ല്‍​കി​യി​രു​ന്നു.

ജ​നാ​ര്‍​ദ​ന്‍ റെ​ഡ്ഡി​യു​ടെ അ​ടു​ത്ത സ​ഹാ​യി​യാ​യ അ​ലി​ഖാ​നാ​ണ് 18 കോ​ടി കൈ​മാ​റി​യ​ത്. ജ​നാ​ര്‍​ദ​ന്‍ റെ​ഡ്ഡി​യേ​യും അ​ലി​ഖാ​നേ​യും പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് നോ​ക്കി​യെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. റെ​ഡ്ഡി​യു​ടെ പേ​രി​ല്‍ നി​ര​വ​ധി അ​ഴി​മ​തി കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *