മലപ്പുറം: ബന്ധുനിയമനത്തില്‍ കുറ്റാരോപിതനായ മന്ത്രി കെ ടി ജലീലിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇരുന്നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകരാണ് ജലീലിന്റെ വാഹനം തടഞ്ഞത്. തുടര്‍ന്ന് പോലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും മാറ്റിയത്. ഇമ്ബിച്ചിബാവ ഭവനനിര്‍മാണപദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിനായി എത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. ഇന്ന് രാവിലെയും സമാന സംഭവം ഉണ്ടായിരുന്നു. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലും ജലീലിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സി പി എം. ജലീല്‍ തെറ്റു ചെയ്തെന്നു കരുതുന്നില്ലെന്നും നിയമലംഘനമുണ്ടെന്നു തോന്നുന്നവര്‍ക്കു കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോടിയേരിയുടെ പ്രതികരണം തനിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് ജലീല്‍ പ്രതികരിച്ചു.
