തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ബി. ഹരികുമാറിനെ സര്‍വീസില്‍ നിന്നു പിരിച്ചു വിടണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.
കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആഭ്യന്തര വകുപ്പിനു വൈകാതെ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഡിജിപി ചൂണ്ടിക്കാട്ടും. ജോലി നല്കുന്നതു സംബന്ധിച്ച് ഒട്ടേറെ ഫയലുകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ റിപ്പോര്‍ട്ട് വൈകുന്നത്. അടുത്ത മന്ത്രിസഭയില്‍ ജോലി നല്കുന്ന കാര്യം പരിഗണിക്കുമെന്നാണു വിവരം.
അതിനിടെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെതിരേ പരാതി വ്യാപകമായ സാഹചര്യത്തില്‍ സംഘത്തെ വിപൂലീകരിക്കണമെന്നും ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപിയോട് ആവശ്യപ്പെട്ടതായാണു സൂചന.
