വാഷിംഗ്ടണ്‍: പാക്കിസ്ഥാന് മുട്ടന്‍ പണികൊടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പാക്കിസ്ഥാന് നല്‍കിയിരുന്ന 1.66 ബില്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായം യു.എസ് നിര്‍ത്തിവച്ചു. അല്‍ക്വഇദ എന്ന തീവ്രവാദ സംഘടനയുടെ മുന്‍ നേതാവ് ഒസാമ ബിന്‍ ലാദന് ആബട്ടാബാദിലുണ്ടെന്ന് പാക്കിസ്ഥാന് വെളിപ്പെടുത്തിയില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൊല്ലം തോറും 130 കോടി ഡോളര്‍ സഹായം കൊടുത്തിട്ടും പാക്കിസ്ഥാന് നന്ദി കാണിച്ചിട്ടില്ലെന്നും 9/11 ആക്രമണത്തിന് പിന്നിലെ അല്‍ ഖായിദ നേതാവ് ബിന്‍ ലാദന് ഒളിയിടം വരെ അവര്‍ ഒരുക്കിക്കൊടുത്തെന്നുമാണ് ട്രംപ് ആരോപിച്ചത്. ഭീകരവാദത്തിനെതിരെ പോരാടാന്‍ പാക്കിസ്ഥാന് തയ്യാറായിരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
പാക്കിസ്ഥാന് ഇനി പണം നല്‍കില്ല. കാരണം, ‘ഞങ്ങള്‍ നല്കിയ പണം കൊണ്ട് അവര്‍ ഒന്നും ചെയ്തില്ല. അതിനുദാഹരണമാണ് ബിന്‍ ലാദന്. അതുപോലെതന്നെയാണ് അഫ്ഗാനിസ്ഥാനും’ എന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ വിമശര്നശത്തോട് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ട്വിറ്ററിലൂടെ പ്രതികരിച്ചു. 9/11 ആക്രമണത്തില്‍ പാക്കിസ്ഥാന്‍കാരായ ആരും കൊല്ലപ്പെടാതിരുന്നിട്ടുകൂടി യുഎസിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിത്തില് തങ്ങള്‍ പങ്കാളികളായെന്നും 75,000 പേരുടെ കൊല്ലപ്പെട്ടതുള്‍പ്പെടെ വലിയ നഷ്ടമുണ്ടായെന്നും ഇമ്രാന് ചൂണ്ടിക്കാട്ടി. ഈ പോരാട്ടം മൂലമുണ്ടായ നഷ്ടം 12,300 കോടി ഡോളറാണ്. യുഎസ് തന്നത് 2000 കോടിയും. യുഎസ് ഇടപെടലിനു ശേഷവും അഫ്ഗാനില്‍ താലിബാന് കൂടുതല്‍ ശക്തരായതെങ്ങനെ എന്നതുള്‍പ്പെടെ വിശകലനം ചെയ്യണമെന്നും പാക്ക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
