ശ​ബ​രി​മ​ല: യു​വ​തി പ്ര​വേ​ശം ബി​ജെ​പി​യു​ടെ ‌വി​ഷ​യ​മ​ല്ലെ​ന്ന് ഒ.​രാ​ജ​ഗോ​പാ​ലും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശം ബി​ജെ​പി​യു​ടെ സ​മ​ര​ത്തി​ന്‍റെ വി​ഷ​യ​മ​ല്ലെ​ന്ന് മു​തി​ര്‍​ന്ന നേ​താ​വും എം​എ​ല്‍​എ​യു​മാ​യ ഒ.​രാ​ജ​ഗോ​പാ​ല്‍. ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മാ​ണ് സ​മ​ര​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ള്‍. സ​ര്‍​ക്കാ​ര്‍ ത​യാ​റെ​ങ്കി​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​നു ഒ​രു​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ളം വാ​ര്‍​ത്താ ചാ​ല​നി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യി​ല്‍ ബി​ജെ​പി ന​ട​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ സ​മ​ര​മാ​ണ്. സ​ര്‍​ക്കാ​രി​നെ​തി​രാ​യ സ​മ​രം വ്യാ​പി​പ്പി​ക്കാ​നാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലേ​ക്കു മാ​റ്റി​യ​ത്. അ​തി​നെ ഒ​ത്തു​തീ​ര്‍​പ്പ് എ​ന്നു പ​റ​യാ​നാ​വി​ല്ല. വി​ധി​ക്കെ​തി​രാ​യ റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ സു​പ്രിം കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​ണ്. അ​പ്പോ​ള്‍ അ​തു പ്ര​ക്ഷോ​ഭ വി​ഷ​യ​മാ​ക്കി​യി​ട്ട് എ​ന്താ​ണ് കാ​ര്യ​മെ​ന്നു രാ​ജ​ഗോ​പാ​ല്‍ ചോ​ദി​ച്ചു.

ശ​ബ​രി​മ​ല​യി​ല്‍ സ​മ​രം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തു ഭ​ക്ത​ര്‍​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ നി​യ​മ​സ​ഭ അ​ല​ങ്കോ​ല​മാ​ക്കു​ന്ന​തി​നോ​ട് ത​നി​ക്കു യോ​ജി​പ്പി​ല്ല. സ​ഭ​യി​ല്‍ ഇ​ക്കാ​ര്യം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ സ​മ​യ​മു​ണ്ട്. സ​ഭ ത​ട​സ​പ്പെ​ടു​ത്തു​ന്ന യു​ഡി​എ​ഫ് ന​ട​പ​ടി​ക്കൊ​പ്പം താ​നി​ല്ലെ​ന്നും​ രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *