നാല് വര്‍ഷത്തിനിടെ മോദിക്ക് കീഴില്‍ ഇന്ത്യ വളര്‍ന്നത് അതിവേഗമെന്ന് ഐ.എം.എഫ്

വാഷിംഗ്ടണ്‍: ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച അത്യന്തം കരുത്തുറ്റതാണെന്ന് ഐ.എം.എഫ് മുഖ്യ സാമ്ബത്തിക വിദഗ്ദ്ധന്‍ മൗറീസ് ഓബ്‌സ്റ്റ്‌ഫെല്‍ഡ്. ജി.എസ്.ടിയടക്കമുള്ള അടിസ്ഥാന സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പാക്കിയതിനെ അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യത്ത് ചില അടിസ്ഥാനപരമായ സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അവസാന നാല് വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടിയെന്നും ജി.എസ്.ടിയടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുമെന്നും മൗറീസ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ധനകാര്യ വിഷയങ്ങളുടെ പാത എപ്പോഴും സജീവമാക്കി നിര്‍ത്തണം. ഷാഡോ ബാങ്കിംഗ് എന്ന വിഷയമാണ് കഴിഞ്ഞ കുറച്ചു നാളുകളായി വെല്ലുവിളി ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ സമ്ബദ്‌വ്യവസ്ഥയുടെ വേഗത കുറയ്‌ക്കുന്നതൊന്നും ചെയ്യാതിരിക്കാനുള്ള ഒരു ശ്രമം രാജ്യത്തു കാണുന്നുണ്ടെന്നും മൗറീസ് പറഞ്ഞു.

66കാരനായ മൗറീസ് ഓബ്‌സറ്റ്‌ഫെല്‍ഡ് ഈ മാസം അവസാനത്തോടെ ഐ.എം.എഫില്‍ നിന്ന് വിരമിക്കുന്നതോടെ മലയാളിയും സംസ്ഥാന മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്ടാവുമായിരുന്ന ഗീത ഗോപിനാഥാണ് സ്ഥാസ്ഥാനം ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *