മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 1000 മെ​ഗാ​വാ​ട്ട് സൗ​രോ​ര്‍​ജ വൈ​ദ്യു​തി ല​ക്ഷ്യം: മ​ന്ത്രി മ​ണി

ക​ട്ട​പ്പ​ന: മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സൗ​രോ​ര്‍​ജ​ത്തി​ലൂ​ടെ 1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്നു വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി. ഇ​ടു​ക്കി​യി​ല്‍ ര​ണ്ടാ​മ​തൊ​രു പ​വ​ര്‍​ഹൗ​സ് സ്ഥാ​പി​ക്കാ​നു​ള്ള പ​ഠ​നം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ അ​തി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ടു​ക്കി​യി​ല്‍ ര​ണ്ട് പ​വ​ര്‍ ഹൗ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ലൂ​ടെ രാ​ത്രി​യി​ലേ​ക്കാ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യും സോ​ളാ​ര്‍ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ പ​ക​ല്‍​സ​മ​യ​ത്തെ വൈ​ദ്യു​തി​യും ല​ഭ്യ​മാ​കും. ഇ​ങ്ങ​നെ വ​ന്നാ​ല്‍ വൈ​ദ്യു​തി ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​കും. ഇ​ടു​ക്കി​യി​ല്‍ ര​ണ്ടാ​മ​തൊ​രു പ​വ​ര്‍​ഹൗ​സ് സ്ഥാ​പി​ക്കാ​നു​ള്ള പ​ഠ​നം ന​ട​ത്തി വ​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ അ​തി​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​കു​ന്നു. അ​ധി​കം താ​മ​സി​ക്കാ​തെ പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സോ​ളാ​ര്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും സം​സ്ഥാ​ന ഉൗ​ര്‍​ജ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള അ​ന​ര്‍​ട്ട് അ​ക്ഷ​യ ഉൗ​ര്‍​ജ സേ​വ​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *