ന്യൂഡല്‍ഹി: പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്ന് ബേബി സിപിഎം ദേശീയ നേതൃത്വത്തെ അറിയിച്ചു. പിബി അംഗങ്ങളില്‍ മുഹമ്മദ് സലിം മാത്രമാണ് മത്സരിക്കുന്നത്. മറ്റ് അംഗങ്ങളുടെ കാര്യത്തില്‍ പിബി ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല.
പോളിറ്റ് ബ്യൂറോ തീരുമാനമുണ്ടായാല്‍ ബേബി മത്സരരംഗത്തിറങ്ങുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആലപ്പുഴയിലും എറണാകുളത്തും ബേബിക്ക് വിജയ സാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേരളത്തില്‍നിന്നു ബേബി ഉള്‍പ്പെടെ നാലു പൊളിറ്റ് ബ്യൂറോ അംഗങ്ങളാണുള്ളത്. ഇതില്‍ പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും, എസ്. രാമചന്ദ്രന് പിള്ളയും മല്‍സരിക്കില്ലെന്നു നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ തവണ കൊല്ലത്തുനിന്നു മല്‍സരിച്ച എം.എ.ബേബി ഇപ്പോള്‍ സിപിഎമ്മിന്റെ ദേശീയ തലത്തിലെ ചുമതലകളാണ് വഹിക്കുന്നത്.
