ദില്ലിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 മരണം; മരിച്ചവരില്‍ മലയാളിയും, രണ്ട് പേരെ കാണാനില്ല

ദില്ലിയിലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇതില്‍ ഒരാള്‍ മലയാളിയാണ്. എറണാകുളത്ത് ചോറ്റാനിക്കര സ്വദേശിനിയായ ജയശ്രീയാണ് മരിച്ചവരില്‍‌ ഒരാള്‍. 13 അംഗ മലയാളി സംഘത്തിനൊപ്പം എത്തിയതാണ് ജയശ്രീ. ജയശ്രീയുടെ മൃതദേഹം സഹോദരന്‍ തിരിഞ്ഞറിഞ്ഞുവെന്നാണ് വിവരം.

ഇവര്‍ക്കൊപ്പം എത്തിയ നളിനി അമ്മ, വിദ്യാസാഗര്‍ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദില്ലിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുടുംബം. സംഘത്തിലെ പത്ത് പേരും സുരക്ഷിതരാണെന്നാണ് വിവരം.

മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും, ജനല്‍ വഴി ചാടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ ശരീരത്തിലേക്ക് തീ ആളിപ്പടര്‍ന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.പുലര്‍ച്ചെ 4.30നാണ് ദില്ലി കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് എന്ന ഹോട്ടലില്‍ തീപിടുപത്തമുണ്ടാകുന്നത്. അഞ്ച് നിലകളിലായി 68 മുറികളാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. 150ഓളം താമസക്കാരുണ്ടായിരുന്നു.

തീ പടര്‍ന്നത് പുലര്‍ച്ചെയായിരുന്നതിനാല്‍ താമസക്കാര്‍ ഉറക്കമായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണം. അതേസമയം പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. 35 ഓളം പേരെ രക്ഷപെടുത്തിയിട്ടുണ്ട്. പുക ശ്വസിച്ച്‌ ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചതെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *