കാസര്‍കോട്: കാസര്‍കോട് പെരിയ കല്യോട്ടെ ഇരട്ടക്കൊലയില്‍ വിമര്‍ശനവുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. വകതിരിവില്ലെങ്കില്‍ തിരുത്തണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ഇ ചന്ദ്രശേഖരന്റെ പ്രസ്താവന.
എവിടെയാണോ വകതിരിവില്ലായ്മ ഉണ്ടായത് അവിടെ തിരുത്തല്‍ വേണം. വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവര്‍ക്കും അറിയാം. റവന്യൂ മന്ത്രി പറഞ്ഞു. കൊലപാതകങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരമെന്നും പ്രദേശത്ത് നേരത്തെ ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിക്കൊണ്ട് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശ് (24), ശരത് ലാല്‍ (21) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്.
