മൊ​റാ​ട്ടോ​റി​യം നീ​ട്ടി​യ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല; ക​ര്‍​ഷ​ക​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി വൈ​കി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ട​ഭാ​ര​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ജീ​വ​നൊ​ടു​ക്കു​ന്ന വ​ര്‍​ധി​ക്കു​മ്ബോ​ള്‍ സ​ര്‍​ക്കാ​ര്‍ അ​വ​രെ ഞെ​ക്കി​ക്കൊ​ല്ലാ​ന്‍ കൂ​ടി ശ്ര​മി​ക്കു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ലും, മ​ധ്യ​പ്ര​ദേ​ശി​ലു​മെ​ല്ലാം ക​ടം എ​ഴു​തി ത​ള്ളി​യ​ത് പോ​ലെ കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​രു​ടേ​യും ക​ടം സ​ര്‍​ക്കാ​ര്‍ എ​ഴു​തി ത​ള്ള​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. 

കാ​ര്‍​ഷി​ക വാ​യ്പ​ക​ളി​ന്മേ​ല്‍ മൊ​റാ​ട്ടോ​റി​യം ദീ​ര്‍​ഘി​പ്പി​ച്ച​ത് കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ക​ടം എ​ഴു​തി​ത്ത​ള്ളാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​വ​ണം. ഇ​ത് മാ​ത്ര​മാ​ണ് ക​ര്‍​ഷ​ക​രെ നി​ല​വി​ല്‍ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ഏ​ക മാ​ര്‍​ഗം. ഇ​തി​നു സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. 

ക​ര്‍​ഷ​ക​ര്‍ എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ളി​ന്മേ​ല്‍‌ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മോ​റ​ട്ടോ​റി​യം ഡി​സം​ബ​ര്‍ 31 ന് ​വ​രെ ദീ​ര്‍​ഘി​പ്പി​ക്കാ​നാ​ണ് മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. സം​സ്ഥാ​ന​മൊ​ട്ടാ​കെ​യു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് മോ​റ​ട്ടോ​റി​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *