ഇന്ത്യന്‍ എം.പിമാരെ വിലക്കുമ്ബോള്‍ വിദേശികളെ കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്നു -രാഹുല്‍

ന്യൂ​ഡ​ല്‍​ഹി: യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ല്‍​ നി​ന്നു​ള്ള 27 അം​ഗ എം.​പി സം​ഘത്തിന് ക​ശ്​​മീ​രി​ലേ​ക്ക് ‘സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​ന’ത്തിന്‍റെ​ പേരില്‍ അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യൂറോപ്യന്‍ എം.പിമാരെ ജമ്മു കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യയിലെ എം.പിമാര്‍ക്ക് അനുമതി നിഷേധിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാറിന്‍റേതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് ലോക്സഭയില്‍ ആര്‍ട്ടിക്കിള്‍ 370 വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. കേന്ദ്ര സര്‍ക്കാറിന്‍റെ അതിഥികളായാണ് യൂറോപ്യന്‍ എം.പിമാര്‍ യാത്ര ചെയ്യുന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

ഇ​ന്ത്യ​ന്‍ എം.​പി​മാ​​രെ​യും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളെ​യും വി​ല​ക്കു​േ​മ്ബാ​ള്‍ യൂ​റോ​പ്യ​ന്‍ രാ​ഷ്​​ട്രീ​യ​ക്കാ​ര്‍​ക്ക്​ അ​നു​മ​തി ന​ല്‍​കു​ന്ന​ത്​ ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെന്‍റി​നെ​യും ജ​നാ​ധി​പ​ത്യ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ ജ​യ്​​റാം ര​മേ​ശ്​ കു​റ്റ​പ്പെ​ടു​ത്തിയിരുന്നു.

പ്ര​ത്യേ​ക പ​ദ​വി പി​ന്‍​വ​ലി​ച്ച്‌​ ജ​മ്മു-​ക​ശ്​​മീ​ര്‍ വി​ഭ​ജി​ച്ച ശേ​ഷം അ​വി​ട​​ത്തെ സ്​​ഥി​തി​ഗ​തി​ക​ള്‍ പൊ​തു​വെ മെ​ച്ച​മാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ല്ലെ​ന്നും കു​ഴ​പ്പ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ പാ​കി​സ്​​താ​നു​ള്ള പ​ങ്ക്​ എ​ത്ര​ത്തോ​ള​മെ​ന്നും അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​യാ​ണ്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഈ ​സ​ന്ദ​ര്‍​ശ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ജ​മ്മു-​ക​ശ്​​മീ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന്​ എ​ത്തി​യ യൂ​റോ​പ്യ​ന്‍ എം.​പി​മാ​ര്‍ ബി.​ജെ.​പി​യോ​ട്​ ആ​ഭി​മു​ഖ്യ​മു​ള്ള​വ​രാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇ​വ​ര്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്​ ഡ​ല്‍​ഹി​യി​ലെ യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ ഓ​ഫി​സി​ന്​ അ​റി​വി​ല്ലാതെയാണ്. ഏ​താ​നും പേ​രൊ​ഴി​കെ, ഫാ​ഷി​സ്​​റ്റ്​ പാ​ര്‍​ട്ടി​ക​ളി​ല്‍​പെ​ട്ട എം.​പി​മാ​രാ​ണ് സംഘത്തില്‍ ഭൂരിപക്ഷവും. ഇതില്‍ ആ​റു ഫ്ര​ഞ്ച്​ എം.​പി​മാ​ര്‍ ലീ ​പെ​ന്നിന്‍റെ നാ​ഷ​ന​ല്‍ ഫ്ര​ണ്ടു​കാ​രാണ്. പോ​ള​ണ്ടി​ല്‍ നി​ന്നു​ള്ള ആ​റു​പേ​രും ക​ടു​ത്ത വ​ല​തു​പ​ക്ഷ​ക്കാ​രും നാ​ലു ബ്രി​ട്ടീ​ഷ്​ എം.​പി​മാ​ര്‍ ബ്ര​ക്​​സി​റ്റ്​ പാ​ര്‍​ട്ടി​ക്കാ​രുമാണ്.

Leave a Reply

Your email address will not be published. Required fields are marked *