മുതിർന്ന എൻ.സി.പി നേതാവ് ഡി.പി ത്രിപാഠി (67) അന്തരിച്ചു.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു.എൻ.സി.പിയുടെ ജനറൽ സെക്രട്ടറി സ്ഥാനമാണ് ഡി.പി ത്രിപാഠി വഹിച്ചിരുന്നത്
2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗമായിരുന്നിട്ടുണ്ട്. ത്രിപാഠിയുടെ നിര്യാണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു. ഡി.പി. ത്രിപാഠിയുടെ വിയോഗത്തിൽ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്നു സുപ്രിയ സുലെ ട്വീറ്റ് ചെയ്തു. അദ്ദേഹം ഞങ്ങളുടെ വഴികാട്ടിയും ഉപദേശകനും ആയിരുന്നു കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നവെന്ന് സുപ്രിയ സുലെ കുറിച്ചു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ സ്വദേശിയാണ് ഡി .പി ത്രിപാഠി. അലഹബാദ് സർവകാലാശാലയിലെ പ്രൊഫസറായിരുന്ന ത്രിപാഠി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ സോണിയ ഗാന്ധിയെ പാർട്ടി അധ്യക്ഷയായി പരിഗണിച്ചതിൽ പ്രതിഷേധിച്ചു കോൺഗ്രസ്സ്സിൽ നിന്നും രാജിവച്ചു 1999 എൻ .സി പി യിൽ ചേർന്നു
