തിരുവനന്തപുരം: മൂത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് തരത്തിലുള്ള ആക്രമണത്തെയും സര്‍ക്കാര്‍ എതിര്‍ക്കും. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കും. ജീവനക്കാരെ പിരിച്ചുവിട്ടതിന് തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തെ മോശമാക്കാന്‍ വേണ്ടി ബോധപൂര്‍വം നടത്തിയ ആക്രമണമാണോ എന്ന സംശയവും മന്ത്രി പ്രകടിപ്പിച്ചു. തൊഴിലാളി സംഘടനകളുടെ പണിമുടക്കിനെതിരേ നിസാന്‍ സിഐഒ ടോണി തോമസ് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തെ മന്ത്രി വിമര്‍ശിച്ചു. നിസാന്റെ സിഐഒ മറ്റാര്‍ക്കോ വേണ്ടി സംസാരിക്കുന്നതുപോലെയാണ് തോന്നുന്നത്. അദ്ദേഹം കുറച്ചുകൂടി പക്വമായി പെരുമാറേണ്ടിയിരുന്നു. സിഐഒയുടെ പരാമര്‍ശം നിസാന്‍ പരിശോധിക്കട്ടെയെന്നും ഇ.പി.ജയരാജന് പ്രതികരിച്ചു.
