തിരുവനന്തപുരം: കര്‍ണാടക കേരളാ അതിര്‍ത്തി അടച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു ബന്ധപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തിരികെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് അമിത്ഷാ അറിയിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിഷയത്തില്‍ കേന്ദ്ര നേതാക്കളുമായി ഇടപെട്ടെന്നും സംസ്ഥാനത്തിന് അനുകൂലമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
