ദുബായ്: ലോക്ക് ഡൗണ്‍ തുടരുമ്ബോള്‍ ദുബായില്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരം തകര്‍ക്കുന്നു. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മദ്യം വീട്ടിലെത്തിക്കും. അംഗീകൃത മദ്യവിതരണ കമ്ബനികളായ എം.എം.ഐ, ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്ബനി എന്നിവ സംയുക്തമായാണ് മദ്യവിതരണം നടത്തുന്നത്.
ആവശ്യക്കാര്‍ ഏറെയാണെന്നും യാത്രാ നിയന്ത്രണങ്ങള്‍ മൂലം സമയത്ത് എത്തിക്കാനുള്ള പ്രയാസം മാത്രമാണുള്ളതെന്നും ആഫ്രിക്കന്‍ ഈസ്റ്റേണ്‍ റീട്ടെയില്‍ മാനേജര്‍ ജെമി ജോസഫ് പറഞ്ഞു. വൈനിനാണ് ആവശ്യക്കാര്‍ കൂടുതല്‍. രണ്ടാം സ്ഥാനത്ത് ബിയര്‍. ദുബായില്‍ ലൈസന്‍സ് ഉള്ളവര്‍ക്കാണ് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള അനുമതി. മുസ്ലിങ്ങള്‍ക്കും 21 വയസില്‍ താഴെയുള്ളവര്‍ക്കും മദ്യം കിട്ടില്ല.
യു.എ.ഇ താമസ വിസക്കാരും സന്ദര്‍ശക വിസയിലുള്ളവരും ഓണ്‍ലൈനിലൂടെ മദ്യത്തിന് അപേക്ഷിക്കുമ്ബോള്‍ പാസ്പോര്‍ട്ട് നമ്ബര്‍ കാണിക്കണം. മദ്യം ഡെലിവറി വരുന്നതിന് അരമണിക്കൂര്‍ മുമ്ബ് ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് ലഭിക്കും. മദ്യം വീട്ടിലെത്തിക്കുമ്ബോള്‍ ലൈസന്‍സോ പാസ്പോര്‍ട്ടോ കാണിക്കണം. 250 ദിര്‍ഹത്തിന്റെ മദ്യമെങ്കിലും ഓര്‍ഡര്‍ ചെയ്താലേ ഹോം ഡെലിവറിയായി ലഭിക്കുകയുള്ളൂ. മുനിസിപ്പാലിറ്റി നികുതി, വാറ്റ് എന്നിവ ഉള്‍പ്പെടെയാണിത്. ഹോം ഡെലിവറി നിരക്ക് 50 ദിര്‍ഹവും.
